സൗദിയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കും
text_fieldsജുബൈൽ: സൗദി അറേബ്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കുന്നു. ഇലക്ട്രിക് വാഹന നിർമാണത്തിൽ പ്രമുഖരായ ലൂസിഡ് ഗ്രൂപ് ഇതിനുള്ള നീക്കം ആരംഭിച്ചു. 2024ൽ ആരംഭിക്കുന്ന പദ്ധതിക്ക് സൗദി സർട്ടിഫിക്കറ്റ് ഓഫ് അക്രഡിറ്റേഷൻ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. സൗദി സ്റ്റാൻഡേഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ (സാസോ) ഡെപ്യൂട്ടി ഗവർണർ സൗദ് അൽ അസ്കർ ആണ് ഇക്കാര്യം അറിയിച്ചത്. സൗദിയുടെ തനത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (പി.ഐ.എഫ്) ലൂസിഡ് കമ്പനിയിലെ ഭൂരിഭാഗം ഓഹരിയും സ്വന്തമാക്കിയിട്ടുണ്ട്. ഓഹരികൾ ആഗസ്റ്റിൽ യു.എസ് നാസ്ഡാക്ക് സ്റ്റോക്ക് മാർക്കറ്റിൽ വിറ്റഴിയുകയുണ്ടായി. ടെസ്ലയുടെ അമേരിക്കൻ എതിരാളിയാണ് ലൂസിഡ്.
കൂടാതെ, അതിെൻറ ആദ്യകാല നിക്ഷേപത്തിൽനിന്ന് പി.ഐ.എഫിന് പ്രയോജനം വന്നുതുടങ്ങി. ലൂസിഡിെൻറ 62 ശതമാനം ഓഹരികളും പി.ഐ.എഫിെൻറ ഉടമസ്ഥതയിലാണ്. നാസ്ഡാക്കിലെ ലൂസിഡിൽ നിക്ഷേപിച്ചതിൽനിന്ന് പി.ഐ.എഫിെൻറ നേട്ടം 22 ശതകോടി ഡോളർ കവിഞ്ഞതായാണ് റിപ്പോർട്ട്. 2018ൽ ഒരു ശതകോടി ഡോളറിലധികം ലൂസിഡിൽ ഭൂരിഭാഗം ഓഹരികൾക്കുമായി നിക്ഷേപിച്ചിരുന്നു. ഇതുവരെ വരുമാനം ഉണ്ടാക്കാനാകാത്ത ലൂസിഡ് ഈ വർഷം രണ്ടാം പകുതിയിൽ ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ. ലൂസിഡ് എയർ, ടെസ്ല മോഡൽ എസിനെ മറികടക്കുമെന്ന് കമ്പനി വിലയിരുത്തുന്നു. ലൂസിഡ് കാർ ഒരു കിലോവാട്ട് വൈദ്യുതി ചാർജിൽ മണിക്കൂറിൽ 4.5 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കും. ഇത് ടെസ്ല മോഡൽ എസിനെ കവച്ചുവെക്കുന്നു. ജൂലൈ 13ന് നിക്ഷേപകർക്ക് ലൂസിഡിെൻറ ഓഫർ അനുസരിച്ച് ടെസ്ല മോഡൽ എസിനെക്കാൾ 26 ശതമാനം കൂടുതൽ വിൽപനക്ക് സാധ്യതയുണ്ട്.
ഇലക്ട്രിക് വാഹന നിർമാതാക്കളിൽനിന്ന് തങ്ങളുടെ സാങ്കേതിക നിയന്ത്രണങ്ങൾ പാലിക്കുന്ന അംഗീകാര സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ലഭിച്ചതായി 'സാസോ' അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ, ചാർജറുകൾ, അവയുടെ ആക്സസറികൾ എന്നിവക്ക് സർട്ടിഫിക്കറ്റ് ഓഫ് കൺഫോമിറ്റി (CoC) നൽകുന്നതിനുള്ള സാങ്കേതിക ആവശ്യകതകൾ അവതരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും സാസോ വൃത്തങ്ങൾ അറിയിച്ചു. എല്ലാ കാർ ഡീലർമാരോടും നിർമാതാക്കളോടും സൗദി മോഡൽ സർട്ടിഫിക്കറ്റ് ഓഫ് അക്രഡിറ്റേഷൻ നേടുന്നതിന് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതി പ്രക്രിയ ആരംഭിക്കുന്നതിനുമുമ്പ് ടാർഗറ്റ് ചെയ്ത മോഡലുകൾക്ക് സൗദി സർട്ടിഫിക്കറ്റ് ഓഫ് അക്രഡിറ്റേഷൻ നൽകിയിട്ടുണ്ടെങ്കിൽ അവയുടെ ചാർജറുകളും ഇറക്കുമതി ചെയ്യാൻ അനുമതി സ്വാഭാവികമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.