Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്​ സ്ഥ​ല​ങ്ങ​ളി​ൽ...

ഹ​ജ്ജ്​ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി

text_fields
bookmark_border
Electric scooters used in Hajj places
cancel
camera_alt

ഹ​ജ്ജ്​ സ്ഥ​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക​കു​ന്ന ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​റു​ക​ൾ

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ മ​ക്ക, മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി. എ​ളു​പ്പ​വും സു​ര​ക്ഷി​ത​വു​മാ​യ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്. ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്. മൂ​ന്ന്​ പാ​ത​ക​ൾ ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മു​സ്​​ദ​ലി​ഫ - മി​ന പാ​ത, പ​ടി​ഞ്ഞാ​റ​ൻ ജം​റ ന​ട​പ്പാ​ത - കി​ഴ​ക്ക​ൻ ജം​റ ന​ട​പ്പാ​ത എ​ന്നി​വ​യാ​ണ​ത്. ഓ​രോ പാ​ത​യു​ടെ​യും നീ​ളം 1.2 കി​ലോ​മീ​റ്റ​റും വീ​തി 25 മീ​റ്റ​റു​മാ​ണ്. മ​ണി​ക്കൂ​റി​ൽ 15 കി​ലോ​മീ​റ്റ​റാ​ണ് സ്​​കൂ​ട്ട​റി​ന്റെ വേ​ഗ​ം. എ​ളു​പ്പ​വും സു​ര​ക്ഷി​ത​വും സ​മ​യം ലാ​ഭി​ക്കാ​വു​ന്ന​തും എ​ന്ന​താ​ണ്​ ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​റി​ന്റെ സ​വി​ശേ​ഷ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric scootersHajj 2024
News Summary - Electric scooters
Next Story