വൈദ്യുതി സംവിധാന നിലവാരമുയർത്തുന്നു; റിയാദിലും ജിദ്ദയിലും 50 കോടി റിയാലിന്റെ പവർ സ്റ്റേഷൻ പദ്ധതി
text_fieldsറിയാദ്: സൗദി നാഷനൽ ഹൗസിങ് കമ്പനി (എൻ.എച്ച്.സി) റിയാദിലും ജിദ്ദയിലും ജനവാസ കേന്ദ്രങ്ങളിൽ 50 കോടി റിയാൽ ചെലവിൽ പവർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നു.
വൈദ്യുതി വിതരണം സംവിധാനം മെച്ചപ്പെടുത്തുക, നഗരപ്രാന്തങ്ങളിലും ജനവാസകേന്ദ്രങ്ങളിലും ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ വൈദ്യുതി സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പുതിയ ഇലക്ട്രിക് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
11,700-ലധികം ഹൗസിങ് യൂനിറ്റുകളിലെ വൈദ്യുതി വിതരണം മുൻനിർത്തി ആദ്യഘട്ടത്തിൽ മൂന്ന് ഇലക്ട്രിക് സ്റ്റേഷനുകളുടെ നിർമാണത്തിന് എൻ.എച്ച്.സി അംഗീകാരം നൽകി. വെള്ളം, വൈദ്യുതി, വെളിച്ചം, വാർത്തവിനിമയം, നടപ്പാതകൾ, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യപദ്ധതികളുടെ നിലവാരം ഉയർത്തുന്നതിനുള്ള എൻ.എച്ച്.സിയുടെ നീക്കങ്ങളുടെ ഭാഗമാണ് പദ്ധതി. പൊതുസേവന സൗകര്യങ്ങൾക്കായി ജനവാസമേഖലകളിൽ കേന്ദ്രങ്ങൾ അനുവദിക്കുകയും അതുവഴി ഉയർന്ന ജീവിതനിലവാരമുള്ള സമഗ്ര പാർപ്പിട അന്തരീക്ഷം ഒരുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമാ
ക്കുന്നത്.
റിയൽ എസ്റ്റേറ്റ് വികസന മേഖലയുടെ ചുക്കാൻ പിടിക്കുന്ന സംവിധാനമെന്ന നിലക്ക് ഭവന സമുച്ചയപദ്ധതികൾ പൂർത്തിയായാലുടൻ ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് എൻ.എച്ച്.സി വൃത്തങ്ങൾ വെളിപ്പെടുത്തി.
2030 ഓടെ 70 ശതമാനം സൗദി കുടുംബങ്ങൾക്കും വീടെന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കർമപദ്ധതിയുമായാണ് എൻ.എച്ച്.സി മുന്നേ
റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.