ഇരുഹറമുകളിലും ഇലക്ട്രോണിക് ഗൈഡ് വരുന്നു
text_fieldsമക്ക: തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകാൻ ഇരു ഹറമുകളിലും ഇലക്ട്രോണിക് ഗൈഡ് വരുന്നു. ഗൈഡിെൻറ പ്രവർത്തനങ്ങൾ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പരിശോധിച്ചു. വിദഗ്ധ കമ്പനിയുമായി സഹകരിച്ച് ഇൻഫർമേഷൻ ടെക്നോളജി സെൻററാണ് ഇ ഗൈഡ് ഒരുക്കുന്നത്. വിവരസാേങ്കതിക രംഗത്ത് രാജ്യത്തുണ്ടായി മുന്നേറ്റത്തിനനുസരിച്ച് തീർഥാടകർക്ക് സേവനങ്ങളും വികസിപ്പിക്കുകയാണ് ഇ ഗൈഡിലൂടെ ഇരുഹറം കാര്യാലയം ലക്ഷ്യമിടുന്നത്.
ഇൻഫർമേഷൻ ആൻറ് കമ്യൂണിക്കേഷൻ വകുപ്പ് സൂപർവൈസർ ഡോ. യൂസുഫ് അൽഹൂശാൻ ഗൈഡിെൻറ പ്രവർത്തനങ്ങൾ വിശദീകരിച്ചു. നൂതന സാേങ്കതിക വിദ്യ ഉപയോഗിച്ച് ഇ ഗൈഡ് ഏറ്റവും മികച്ചതാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ ഇരുഹറം കാര്യാലയ മേധാവി പ്രശംസിച്ചു. ഇലക്ട്രോണിക്സ്, സ്മാർട്ട് സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കുക വിഷൻ 2030െൻറ ഭാഗമാണെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.