പണമിടപാടുകൾക്ക് ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കണം -സമ
text_fieldsദമ്മാം: കോവിഡ് 19 വ്യാപനം തടയാൻ പണമിടപാടിൽ ബാങ്ക് നോട്ടുകളും നാണയങ്ങൾക്കും പകരം പരമാവധി ഡിജിറ്റൽ മണി (ഇലക്ട്രോ ണിക് പേയ്മെൻറ് സംവിധാനങ്ങൾ) ഉപയോഗിക്കാൻ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സമ) നിർദേശിച്ചു. പണ കൈമാറ്റങ്ങളിലൂ ടെ വൈറസ് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരേ കറൻസി പല ആളുകളിലൂടെ കൈമാറുന്നതിനാൽ ഇത് കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്.
സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയും നാഷനൽ സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളും (വിഖായ) ചേർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ‘സമ’യുടെ വിദേശ രാജ്യങ്ങളിലെ ബ്രാഞ്ചുകളിൽ നിന്ന് കറൻസി നോട്ടുകൾ സൗദിയിലേക്ക് അയക്കുന്നത് വെള്ളിയാഴ്ച്ച മുതൽ നിർത്തലാക്കി. ഇതിലൂടെയും രോഗം പടരാൻ സാധ്യതയുള്ളത് കൊണ്ടാണിത്. പേപ്പർ കറൻസിയുടെയും നാണയങ്ങളുടെയും കൈമാറ്റങ്ങൾ നിത്യജീവിതത്തിെൻറ ഭാഗമാണ്.
ട്രോളികൾ, വാഹനങ്ങളുടെ വാതിൽ പിടികൾ, കമ്പോളങ്ങളിലെ വിവിധ പ്രതലങ്ങൾ തുടങ്ങി നിത്യജീവിതത്തിൽ ഇടപെടുമ്പോഴുണ്ടാകുന്ന സാഹചര്യങ്ങളെക്കാളേറെ വൈറസ് പകരാനുള്ള സാധ്യത കൂടുതലാണ് കറൻസി കൈമാറ്റങ്ങളിൽ. മാളുകളിലും മാർക്കറ്റുകളിലും കയറിറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
രോഗം പടരാതിരിക്കാൻ കറൻസി കൈമാറ്റങ്ങൾ കുറക്കുകയും ഡിജിറ്റൽ ഇടപാടിേലക്ക് മാറുകയും വേണം. ഇനി അഥവാ കറൻസി ഉപയോഗിച്ചാൽ കൈ ഉടൻ ശുചിയാക്കണം. പ്രാദേശിക ബാങ്കുകൾക്കെല്ലാം പണമിടപാടുകൾ പരമാവധി ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റാൻ സമ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.