തീർഥാടകർക്ക് അന്താരാഷ്ട്ര ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്മെൻറ് ലഭ്യം -ഹജ്ജ് ഉംറ മന്ത്രാലയം
text_fieldsമക്ക: അന്താരാഷ്ട്ര കാർഡുകൾ ഉപയോഗിച്ചുള്ള പേയ്മെൻറ് ഹജ്ജ് വേളയിൽ ലഭ്യകമാകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് പേയ്മെൻറ് തീർഥാടകന് ലഭ്യമായ ഓപ്ഷനാണ്. അത് ഹജ്ജ് യാത്രയിലുടനീളം ഗതാഗതവും ഷോപ്പിങ് സുഗമമാക്കുന്നു.
ഹറമുകൾക്ക് ചുറ്റും സ്ഥിതിചെയ്യുന്ന ലൈസൻസുള്ള എക്സ്ചേഞ്ച് കമ്പനികളുമായി ഇടപെടണമെന്ന് തീർഥാടകരോട് മന്ത്രാലയം ആഹ്വാനം ചെയ്തു. സാമ്പത്തിക ഇടപാടുകളുടെ വിശ്വാസ്യത ഉറപ്പാക്കാനാണിത്. രാജ്യത്തിനുള്ളിൽ പണം കൈമാറ്റം ചെയ്യുമ്പോഴോ സ്വീകരിക്കുമ്പോഴോ നിങ്ങൾ ബാങ്കുകളുമായി ഇടപഴകുന്നുവെന്ന് ഉറപ്പാക്കണം. ലൈസൻസുള്ള എക്സ്ചേഞ്ച് സെൻററുകളെ ആശ്രയിക്കുക. അനൗദ്യോഗിക ആളുകളുമായും സ്ഥാപനങ്ങളുമായും ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.