സൗദി റീട്ടെയിൽ വിപണിയിൽ ഇലക്ട്രോണിക് പേയ്മെൻറ് നിർബന്ധമാക്കി
text_fieldsജിദ്ദ: സൗദി അറേബ്യയിലെ റീെട്ടയിൽ മേഖലയിൽ ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം നിർബന്ധമാക്കി. മുഴുവൻ വിപണന മേഖലയിലും നിർബന്ധമാക്കുന്ന തീരുമാനം ചൊവ്വാഴ്ച മുതലാണ് നടപ്പായത്.
ബിനാമി നിർമാർജന പദ്ധതിക്ക് കീഴിൽ വിവിധ കച്ചവട മേഖലകളിൽ ഘട്ടം ഘട്ടമായാണ് ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം നിർബന്ധമാക്കിയത്. 50 കച്ചവട മേഖലകളിൽ ഇൗ സംവിധാനം ഇതിനകം 70 ശതമാനം നടപ്പാക്കികഴിഞ്ഞിരുന്നു. അവശേഷിക്കുന്ന 30 ശതമാനം മേഖലകളിലാണ് ചൊവ്വാഴ്ച മുതൽ നിർബന്ധമാക്കിയത്.
വാണിജ്യ വകുപ്പ്, മുനിസിപ്പാലിറ്റി, സൗദി മോണിറ്ററി ഏജൻസി എന്നിവയുമായി സഹകരിച്ചാണ് ഇൗ നടപടി നടപ്പാക്കുന്നത്. ഡിജിറ്റൽ പേയ്മെൻറ് ആദ്യഘട്ടം ആരംഭിച്ചത് കഴിഞ്ഞ വർഷം ജൂലൈ 14നാണ്. പെട്രോൾ പമ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായിരുന്നു ആദ്യ ഘട്ടത്തിൽ. രണ്ടാംഘട്ടത്തിൽ വർക്ക്ഷാപ്പ്, സ്പെയർ പാർട്സ് കടകളും മൂന്നാംഘട്ടത്തിൽ ലോൺട്രികളും ബാർബർ േഷാപ്പുകളും നാലാംഘട്ടത്തിൽ ബഖാലകളുമാണ് ഉൾപ്പെട്ടത്. അഞ്ചാംഘട്ടം നടപ്പാക്കിയത് റെസ്റ്റാറൻറുകൾ, ഫാസ്റ്റ് ഫുഡ്, സീ ഫുഡ്, കഫേകൾ, ബൂഫിയകൾ, ഫുഡ്ട്രക്കുകൾ, ജൂസ്, െഎസ്ക്രീം കടകൾ എന്നിവിടങ്ങളിലാണ്. ആറാം ഘട്ടമാണ് ചൊവ്വാഴ്ച മുതൽ ആരംഭിച്ചത്.
രാജ്യത്തെ മുഴുവൻ റിെട്ടയിൽ മേഖലയിലും ഇ പേയ്മെൻറ് സംവിധാനം നിർബന്ധമാണെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. ബുധനാഴ്ച മുതൽ ഫർണിച്ചർ, കെട്ടിട നിർമാണവസ്തുക്കൾ, വസ്ത്രങ്ങൾ, ഗ്യാസ്, ആക്സസറീസ്, പച്ചക്കറി പഴവർഗങ്ങൾ, ടൈലറിങ് എന്നീ മേഖലകൾ കൂടി ഇ പേയ്മെൻറ് സംവിധാനത്തിലുൾപ്പെടുമെന്നും മുഴുവൻ സ്ഥാപന ഉടമകളും തീരുമാനം പാലിക്കണമെന്നും വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
അവശേഷിക്കുന്ന മുഴുവൻ റീെട്ടയിൽ മേഖലകളിലും ഇ പേയ്മെൻറ് നിർബന്ധമാക്കുന്ന ഘട്ടം ആരംഭിച്ചതിനാൽ സംവിധാനം സ്ഥാപിക്കുന്നതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ ബാങ്കുകളോടും ആ രംഗത്ത് സേവനം ചെയ്യുന്ന സ്ഥാപനങ്ങളോടും സൗദി മോണിറ്ററി ഏജൻസി നിർദേശം നൽകി. ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം വ്യാപിപ്പിക്കുന്നത് നേരിട്ടുള്ള പണം കൈകാര്യം ചെയ്യൽ കുറക്കുമെന്നും സാമ്പത്തിക വളർച്ചയ്ക്ക് അനുപേഷണീയമാകുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.