ഇല്കട്രോണിക് വാച്ച്, ബാഡ്ജ്, ഇയർപീസ്; 10 വർഷത്തിനകം ഹജ്ജ് ഹൈടെക് ആകും
text_fieldsജിദ്ദ: വരുന്ന വർഷങ്ങളിൽ ഹജ്ജ് പൂർണമായും ഹൈടെക് സംവിധാനത്തിലേക്ക് മാറുന്നു. 2029ലെ (ഹിജ്റ വർഷം 1451) ഹജ്ജിൽ ഇൗ ആധുനിക സംവിധാനങ്ങൾ പ്രാബല്യത്തിൽ വരും. വിസ്മയകരമായ പദ്ധതികളാണ് സൗദി ഹജ്ജ് മന്ത്രാലയത്തിെൻറ പരിഗണനയിലുള്ളത്. തീർഥാടനം ആയാസരഹിതവും എല്ലാവർക്കും പ്രാപ്യവുമാക്കാനുള്ള നടപടികൾക്കാണ് ഇതിൽ പ്രാധാന്യം. ഹജ്ജിനെത്തുന്നവർക്ക് പ്രത്യേകിച്ച് ആരുടെയും സഹായമില്ലാതെ തന്നെ നടപടിക്രമങ്ങളും കർമങ്ങളും പൂർത്തിയാക്കാനും കഴിയുന്ന തരത്തിൽ മാറ്റം വരും.
യാത്രക്ക് മുമ്പ് തന്നെ എല്ലാ തീർഥാടകനും ഒരു പാക്കേജ് ലഭ്യമാക്കും. അതിൽ ഇലക്ട്രോണിക് വാച്ച്, ബാഡ്ജ്, ഇയർപീസ് എന്നിവയുണ്ടാകും. ഇൗ മൂന്നു സാധനങ്ങളും തീർഥാടനം കഴിയുന്നതുവരെ തീർഥാടകൻ കൈയിൽ കരുതണം. വിമാനത്താവളത്തിൽ കസ്റ്റംസ്, ഇമിഗ്രേഷൻ പരിശോധനകളും മറ്റും എളുപ്പത്തിലാക്കുന്നതിനാണ് ബാഡ്ജ്. ബാഡ്ജ് ഇ-ഗേറ്റിൽ സ്വൈപ്പ് ചെയ്താൽ അനായാസം വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കപ്പെടും. കടന്നുേപാകുേമ്പാൾ ഒാരോ തീർഥാടകെൻറയും പേര് ഇലക്ട്രോണിക് സ്ക്രീനിൽ സ്വാഗതമോതി തെളിയും. അവിടെ നിന്ന് അത്യാധുനിക സംവിധാനങ്ങേളാട് കൂടിയ ട്രെയിനിൽ ഇഷ്ടമുള്ളിടത്തേക്ക് പോകാം.
മുൻകൂട്ടി അനുവദിച്ച ഹോട്ടൽ മുറികളിലേക്ക് പ്രവേശിക്കുന്നതിനും ഇൗ ബാഡ്ജ് തന്നെ ഉപയോഗിക്കാം. ചെക് ഇൻ നടപടികൾക്കായി കാത്തുനിൽക്കേണ്ടിവരില്ല. തീർഥാടനത്തിനിടെയിലെ സകല നിർദേശങ്ങളും ഇയർപീസ്, ഇ വാച്ച് എന്നിവ വഴി ലഭിക്കും. ഏതുഭാഷയും അതിൽ തെരഞ്ഞെടുക്കാം. ത്വവാഫ് തുടങ്ങുേമ്പാൾ, ഒാരോ പ്രദക്ഷിണവും പൂർത്തിയാക്കുേമ്പാൾ, അവസാനിക്കുേമ്പാൾ എല്ലാം ഇയർപീസിൽ നിന്ന് അറിയിപ്പുണ്ടാകും. ഒാരോ ഘട്ടത്തിലും ഉരുവിടേണ്ട പ്രാർഥനകളും അറിയിക്കും.
സഅ്യ്യിലും ഇതേ ക്രമങ്ങൾ ആവർത്തിക്കും. വേഗത്തിൽ നടക്കേണ്ട ഭാഗമെത്തുേമ്പാഴും ഒാരോ ഘട്ടവും പൂർത്തിയാക്കുേമ്പാഴും ഇയർപീസിൽ അറിയിപ്പ് മുഴങ്ങും. തീർഥാടകെൻറ മൊബൈൽ ഫോണുമായും ഇതൊക്കെ ബന്ധിപ്പിക്കാനാകും. തിരക്കിനിടയിൽ തീർഥാടകനെ കാണാതായാൽ ഇൗ സംവിധാനങ്ങൾ ഉപയോഗിച്ച് അനായാസം ലൊക്കേഷൻ തിരഞ്ഞ് കണ്ടെത്താനാകും. ഗൈഡുകൾക്കും മറ്റും തീർഥാടകനുമായി അവരവരുടെ ഭാഷകളിൽ ആശയവിനിമയം നടത്താനും ഇയർ പീസിൽ സൗകര്യമുണ്ടാകും. ഇൗ സംവിധാനങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.