Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതു​ട​ർ​യാ​​ത്ര...

തു​ട​ർ​യാ​​ത്ര മു​ട​ങ്ങി, കു​ടു​ങ്ങി; ഇ​ന്ത്യ​ൻ ന​ഴ്​​സു​മാ​ർ​ക്ക് എം​ബ​സി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും തു​ണ​യാ​യി

text_fields
bookmark_border
തു​ട​ർ​യാ​​ത്ര മു​ട​ങ്ങി, കു​ടു​ങ്ങി; ഇ​ന്ത്യ​ൻ ന​ഴ്​​സു​മാ​ർ​ക്ക് എം​ബ​സി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും തു​ണ​യാ​യി
cancel
camera_alt

ന​ഴ്​​സു​മാ​ർ റി​യാ​ദ്​ വിമാനത്താവളത്തിൽ

റി​യാ​ദ്: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ റി​ക്രൂ​ട്ട്​ ചെ​യ്യ​പ്പെ​ട്ട്​ സൗ​ദി​യി​ലെ​ത്തി​യ ന​ഴ്​​സു​മാ​രി​ൽ കു​റ​ച്ചു​പേ​ർ യ​ഥാ​സ​മ​യം യാ​ത്രാ​സൗ​ക​ര്യം കി​ട്ടാ​ത്ത​തി​നാ​ൽ റി​യാ​ദ്​ വിമാനത്താവളത്തിൽ കു​ടു​ങ്ങി. സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ റി​ക്രൂ​ട്ട്​ ചെ​യ്യ​പ്പെ​ട്ട മു​ന്നൂ​റോ​ളം ന​ഴ്​​സു​മാ​രി​ൽ 50ഒാ​ളം പേ​ർ​ക്കാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ദി​വ​സം മു​ഴു​വ​ൻ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്.

വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇൗ ​ന​ഴ്​​സു​മാ​ർ കൊ​ച്ചി​യി​ലെ​ത്തി അ​വി​ടെ​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച​യാ​ണ് സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​ത്തി​ൽ റി​യാ​ദി​ലെ​ത്തി​യ​ത്. അ​ബ​ഹ, ബീ​ഷ, ഖു​റി​യാ​ത്, ഖ​സീം, ജീ​സാ​ൻ, ഹ​ഫ​ർ ബാ​ത്വി​ൻ, മ​ജ്മ​അ, ദ​വാ​ദ്മി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള​വ​രാ​ണ്​ ആ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യം യ​ഥാ​സ​മ​യം കി​ട്ടാ​ത്ത​തി​നാ​ൽ കു​ടു​ങ്ങി​യ​ത്​.

ഇ​വ​രോ​ടൊ​പ്പം എ​ത്തി​യ റി​യാ​ദി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള ന​ഴ്‌​സു​മാ​രെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഏ​ർ​പ്പാ​ടാ​ക്കി​യ വാ​ഹ​ന​ങ്ങ​ളി​ൽ അ​ന്നു​ത​ന്നെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചി​രു​ന്നു.

ജീ​സാ​നി​ലേ​ക്കു​ള്ള​വ​രെ അ​ടു​ത്ത​ദി​വ​സം രാ​വി​ലെ വി​മാ​ന​മാ​ർ​ഗ​വും കൊ​ണ്ടു​പോ​യി​രു​ന്നു. ബാ​ക്കി​യു​ള്ള 45 ന​ഴ്‌​സു​മാ​ർ​ക്കാ​ണ്​ 24 മ​ണി​ക്കൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. എ​ന്ത്​ ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മ​ത്തി​ലാ​യ ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​വ​രു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും എ​ത്തി​ച്ചു. ന​ഴ്‌​സു​മാ​രു​ടെ തു​ട​ർ​യാ​ത്ര​ക്കു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ഏ​റെ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്​​തു. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ 2.45ഒാ​ടെ 31 പേ​രെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി. ബാ​ക്കി 14 പേ​രെ ഖ​സീം പ്ര​വി​ശ്യ​യി​ലേ​ക്ക്​ ബ​സ് ഏ​ർ​പ്പാ​ടാ​ക്കി അ​യ​ക്കു​ക​യും ചെ​യ്​​തു.

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി വ​ള​ൻ​റി​യ​ർ​മാ​ർ വി​ഷ​യം ഇ​ന്ത്യ​ൻ എം​ബ​സി​യെ അ​റി​യി​ക്കു​ക​യും ഡെ​പ്യൂ​ട്ടി ചീ​ഫ്​ ഒാ​ഫ്​ മി​ഷ​ൻ എ​സ്.​ആ​ർ. സ​ജീ​വ്​​കു​മാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. എം​ബ​സി ഉ​ദ്യോ​ഗ​സ്​​ഥ​ർ ന​ഴ്‌​സു​മാ​രെ ഹോ​ട്ട​ലി​ൽ സ​ന്ദ​ർ​ശി​ക്കു​ക​യും വി​ഷ​യം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രാ​യ അം​ജ​ദ്, സൈ​നു​ൽ ആ​ബി​ദീ​ൻ, ജ​ഹാം​ഗീ​ർ, നി​ഹ്​​മ​ത്തു​ല്ല, ഫൈ​സ​ൽ, അ​ഫ്‌​സ​ൽ, ശി​ഹാ​ബ് കു​ണ്ടൂ​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​റാ​യി, അ​യ്മ​ൻ എ​ന്നി​വ​രാ​ണ്​ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story