എംബസിയുടെ സഹായം: ഗുരുതരാവസ്ഥയിൽ കഴിഞ്ഞ മലയാളിയെ നാട്ടിലെത്തിച്ചു
text_fieldsദമ്മാം: അതിഗുരുതരാവസ്ഥയിൽ കഴിഞ്ഞ മലയാളിയെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തി ച്ചു. കൊല്ലം ചവറ പന്മന തുരുത്തിൽ വീട്ടിൽ പങ്കജാക്ഷനാണ് എംബസിയുടെയും സാമൂഹിക പ്രവ ർത്തകരുടെയും ഇടപെടൽ തുണയായത്. മൂന്നര മാസം മുമ്പാണ് ഇദ്ദേഹത്തെ ഹൃദയാഘാതത്തെ തുട ർന്ന് അതി ഗരുതരാവസ്ഥയിൽ അൽഖോബാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സങ്കീർണമായ ഹൃദയ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയൂ എന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്കുവേണ്ടി കാലിൽനിന്നും രണ്ട് ഞരമ്പുകൾ എടുക്കേണ്ടി വന്നു. എന്നാൽ, ഇതിൽ വന്ന ചില തകരാറുകൾ കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കി. ഇതോടെ, കാൽമുട്ടിന് താഴോട്ട് രക്തയോട്ടം നിലക്കുകയും കാലിൽ പഴുപ്പ് ബാധിക്കുകയും ചെയ്തു. ഇതോടെ, അബോധാവസ്ഥയിലായ പങ്കജാക്ഷെൻറ ജീവൻ നിലനിർത്തിയത് വെൻറിലേറ്ററിെൻറ സഹായത്താലാണ്.
വിവരമറിഞ്ഞ് കരുനാഗപ്പള്ളി തേവലക്കര പഞ്ചായത്ത് അംഗവും യു.എ.ഇ കരുണ സംഘടന ഭാരവാഹിയുമായ ഹരീഷ് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷെൻറ സൗദിയിലെ ഘടകത്തിെൻറ സഹായം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് ജി.കെ.പി.എ സൗദി ചാപ്റ്റർ പ്രസിഡൻറ് അബ്ദുൽ മജീദ് പൂളക്കാടി കോഒാഡിനേറ്റർ നിഹാസ് പാനൂർ ബഷീർ കാണിച്ചേരി, അനസ് താഹ, മൊയ്തീൻകുട്ടി, അൻഷാജ് നാസർ, അഷറഫ് കോട്ടയം, ശ്രീരാജ് എന്നിവർ ആശുപത്രിയിൽ എത്തി ഡോക്ടറുമായും ബന്ധുകളുമായും ആശയവിനിമയം നടത്തി. ഇതിനിടയിൽ ഒരു കാൽ മുട്ടിനുമുകളിൽ വെച്ച് മുറിച്ചുമാറ്റി. ഇനിയും അതേ ആശുപത്രിയിൽ തുടരുന്നത് അനുഗുണമല്ലാത്തതിനാൽ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനുവേണ്ടി ജി.കെ.പി.എ ഒരു പ്രത്യേക ടീം രൂപവത്കരിച്ചു പ്രവർത്തനം തുടങ്ങി. സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടുവഴി നൗഷാദ് തഴവയുമായി ബന്ധപ്പെടുകയും അദ്ദേഹം നഴ്സിനെ ഏർപ്പാടാക്കുകയും ചെയ്തു.
ഇേദ്ദഹത്തെ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കാൻ എംബസി തയാറായതാണ് യാത്ര തരമാക്കിയത്. 18 കൊല്ലമായി ഹൗസ് ഡ്രൈവറായി ജോലി നോക്കുന്ന പങ്കജാക്ഷൻ ഒരു വർഷം മുമ്പാണ് പുതിയ സ്പോൺസറുടെ അടുത്തെത്തിയത്. എബ്രഹാം മാത്യുവിെൻറ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസത്തെ ശ്രീലങ്കൻ എയർവേസിൽ ഇദ്ദേഹത്തെ നാട്ടിലയച്ചു. കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തെ എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.