നിയമക്കുരുക്കിലായ പ്രവാസികളെ നാട്ടിലയക്കുന്ന നടപടി എംബസി ത്വരിതഗതിയിലാക്കണം –കേളി മുസാഹ്മിയ ഏരിയ
text_fieldsറിയാദ്: തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ നിയമക്കുരുക്കിൽപെട്ട് നാടണയാൻ കഴിയാതെ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലയക്കാൻ ഇന്ത്യൻ എംബസി നടപടി ത്വരിതഗതിയിലാക്കണമെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നിയമാനുസൃത രേഖകൾ ഇല്ലാത്തതിനാൽ ജോലിചെയ്യാനോ ഭക്ഷണത്തിനോ താമസത്തിനോ പോലും പണമില്ലാത്ത അവസ്ഥയിൽ യാതന അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. നിയമാനുസൃത വഴികളിലൂടെ നാടണയുന്നതിനായി ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് ഈയാളുകൾ. ഈ വിഷയത്തിൽ എംബസി ത്വരിതഗതിയിലുള്ള നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം ആവശ്യമുന്നയിച്ചു.
11ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഏരിയ സമ്മേളനം പി. കൃഷ്ണപിള്ള നഗരിയിൽ നടന്നു. നൗഷാദ് ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് നടരാജൻ അധ്യക്ഷത വഹിച്ചു. സന്തോഷ് രക്തസാക്ഷി പ്രമേയവും അനീഷ് അബൂബക്കർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷമീർ പുലാമന്തോൾ പ്രവർത്തന റിപ്പോർട്ടും ജോയൻറ് ട്രഷറർ വിജയൻ വരവുചെലവ് കണക്കും വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഷമീർ പുലാമന്തോൾ, ടി.ആർ. സുബ്രഹ്മണ്യൻ, പ്രഭാകരൻ കണ്ടോന്താർ എന്നിവർ ചർച്ചക്ക് മറുപടി നൽകി.
ഷമീർ പുലാമന്തോൾ (പ്രസി.), നിസാറുദ്ദീൻ (സെക്ര.), ഷാൻ മഞ്ഞപ്പാറ (ട്രഷ.), വിജയൻ, ഇഖ്ബാൽ (വൈ. പ്രസി.), നടരാജൻ, സന്തോഷ് (ജോ. സെക്ര.), മുഹമ്മദാലി (ജോ. ട്രഷ.) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. സാബു, സുനിൽ, സുരേഷ്, വേലു ബാലു, ജെറി തോമസ് എന്നിവർ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു.
കെ.പി.എം. സാദിഖ്, സതീഷ് കുമാർ, സുരേഷ് കണ്ണപുരം, ജോഷി പെരിഞ്ഞനം, മധു ബാലുശ്ശേരി എന്നിവർ സംസാരിച്ചു. ഷാൻ മഞ്ഞപ്പാറ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ലാൽ, സുരേഷ്, വിജയൻ, നടരാജൻ, സന്തോഷ്, ഷാജി, നിസാറുദ്ദീൻ, മധു ബാലുശ്ശേരി, ഷമീർ പുലാമന്തോൾ, ജെറി തോമസ്, ലാൽ, നൗഷാദ്, വിജയൻ, ഷാൻ മഞ്ഞപ്പാറ, അനീഷ് അബൂബക്കർ, രാജേഷ്, ബിനോയ് കണ്ണൻ എന്നിവരടങ്ങിയ സബ്കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു. പുതിയ സെക്രട്ടറി നിസാറുദ്ദീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.