യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; കൊച്ചി-ജിദ്ദ വിമാനം മുംബൈയിലിറക്കി
text_fieldsജിദ്ദ: സൗദിയിലേക്ക് പുറപ്പെട്ട യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൊച്ചി-ജിദ്ദ സൗദി എയർലൈൻസ് വിമാനം അടിയന്തിരമായി മുംബൈയിലിറക്കി. മലപ്പുറം വാഴക്കാട് സ്വദേശി മുഹമ്മദിനാണ് (78) യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മലയാളി നഴ്സുമാരും ബംഗ്ലാദേശ് സ്വദേശി ഡോക്ടറും സമയോചിതമായ ഇടപെട്ട് പ്രാഥമിക ശുശ്രൂഷ നൽകി. മുംബൈയിലിറക്കിയ ഉടൻ മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചിയിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം 5.45ന് പുറപ്പെട്ട സൗദിയയുടെ എസ്.വി 775 വിമാനമാണ് മുംബൈയിലിറക്കിയത്. മുഹമ്മദും ഭാര്യയും മക്കയിൽ ജോലി ചെയ്യുന്ന മകനും കുടുംബത്തിനുമൊപ്പമാണ് ജിദ്ദക്ക് പുറപ്പെട്ടത്. സന്ദർശക വിസയിലായിരുന്നു മുഹമ്മദും ഭാര്യയും. യാത്രാമധ്യേ മുഹമ്മദിന് അസ്വസ്ഥത ഉണ്ടായി. വിമാനത്തിലുണ്ടായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശിനി ജോമോൾ എ.പി, എറണാകുളം സ്വദേശിനി നീനുജോസ് എന്നിവർ അദ്ദേഹത്തിന് അടിയന്തിര പരിചരണം നൽകി. ഖുൻഫുദ ഗവ. ഹോസ്പിറ്റലിലെ നഴ്സുമാരാണ് ഇരുവരും. ബുറൈദ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിയായ ഡോക്ടർ മുഹമ്മദ് ഇനായതസ്ത് കബീറിെൻറ മേൽനോട്ടത്തിലായിരുന്നു പ്രാഥമിക ചികിത്സ.
അധികം വൈകാതെ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി. മുഹമ്മദിനെയും കുടുംബത്തെയും വിമാനത്തിൽ നിന്നിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രക്കാരെ വിമാനത്തിൽ തന്നെ ഇരുത്തിയിരിക്കുകയാണ്. രാത്രി സൗദി സമയം 8.45 നും വിമാനം മുംബൈയിൽ നിന്ന് യാത്ര പുനരാരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.