ഫലസ്തീൻ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന്
text_fields ജിദ്ദ: അറബ് പാർലമെന്റിന്റെ ആഹ്വാനപ്രകാരം വ്യാഴാഴ്ച കൈറോയിൽ ഫലസ്തീൻ കമ്മിറ്റിയുടെ അടിയന്തര യോഗം ചേരും. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ അധിനിവേശം യുദ്ധക്കുറ്റമായും മനുഷ്യത്വത്തിനെതിരായും കണ്ട് യോഗം ചർച്ച ചെയ്യും. അൽഅഹ്ലി ആശുപത്രിയിലെ ഇസ്രായേലിന്റെ ബോംബാക്രമണത്തെ തുടർന്ന് നൂറുകണക്കിന് നിരപരാധികളായ ആളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്. ഈ ഹീനമായ യുദ്ധക്കുറ്റങ്ങൾ മനുഷ്യരാശിക്കെതിരായ മുഴുവൻ കുറ്റകൃത്യമാണെന്ന് അറബ് പാർലമെൻറ് വ്യക്തമാക്കി.
കുറ്റവാളികളെ ഉത്തരവാദികളാക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല. തങ്ങളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് പൂർണ ഐക്യദാർഢ്യമുണ്ട്. അതേസമയം ഇത്തരം പ്രവൃത്തികളോടും പ്രാകൃത നയങ്ങളോടുമുള്ള ലജ്ജാകരമായ അന്താരാഷ്ട്ര നിശ്ശബ്ദതയെ അപലപിക്കുകയാണെന്നും അറബ് പാർലമെന്റ് പറഞ്ഞു. അറബ് പാർലമെന്റ്, ഐക്യരാഷ്ട്രസഭ, യു.എൻ സുരക്ഷ കൗൺസിൽ, പ്രാദേശിക പാർലമെന്റുകൾ, പ്രാദേശിക, അന്തർദേശീയ പാർലമെന്ററി യൂനിയനുകൾ എന്നിവ ഫലസ്തീനിലെ രക്തച്ചൊരിച്ചിൽ തടയാൻ നിർണായക നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെടുന്നു. നിരപരാധികളായ സാധാരണക്കാരെ ബോധപൂർവം ലക്ഷ്യമിട്ട് ഫലസ്തീൻ ജനതക്കെതിരെ വംശഹത്യ നടത്തുന്ന അധിനിവേശ ജനതയുടെ കുറ്റകൃത്യത്തിന് നിയമസാധുത നൽകാനും വീറ്റോയുടെ അവകാശം ഉപയോഗിക്കുന്നത് നിർത്താൻ വൻശക്തികളോട് ആവശ്യപ്പെടുകയാണെന്നും അറബ് പാർലമെൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.