കോവിഡ് ബാധ സംശയിച്ചാൽ അടിയന്തര പദ്ധതി –ഹജ്ജ് സുരക്ഷാസേന
text_fieldsജിദ്ദ: ഹജ്ജ് വേളയിൽ തീർഥാടകർക്ക് അല്ലെങ്കിൽ, ജോലിക്കാർക്കിടയിൽ കോവിഡ്ബാധയുണ്ടെന്ന് സംശയിച്ചാൽ കൈാര്യം ചെയ്യുന്നതിന് അടിയന്തര പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഹജ്ജ് സുരക്ഷാസേന അറിയിച്ചു. ഇൗ വർഷത്തെ ഹജ്ജ് സുരക്ഷ ഒരുക്കങ്ങളും സംവിധാനങ്ങളും വിശദീകരിക്കാൻ മക്കയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹജ്ജ് സീസണിൽ തീർഥാടകരുടെ സുരക്ഷക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഹജ്ജ് അനുമതിപത്രമില്ലാത്തവരുടെ പ്രവേശനം തടയുന്നതിന് സുരക്ഷാ ഉദ്യേഗസ്ഥർ രംഗത്തുണ്ടാകും. തീർഥാടകരെ നാല് സ്ഥലങ്ങളിൽ വെച്ച് സ്വീകരിക്കും. പരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും ഹറമിലേക്ക് കൊണ്ടുവരുക. സ്വീകരണ കേന്ദ്രത്തിലൂടെ കടന്നുപോകാതെ ആരെയും ഹറമിലേക്ക് പോകാൻ അനുവദിക്കില്ല. തീർഥാടകർക്ക് നിശ്ചയിച്ച പ്രത്യേക ബസുകളിലായിരിക്കും യാത്ര.
മക്കയുടെ വിവിധ ഭാഗങ്ങളിലായി 10 ചെക്ക് പോയൻറുകളുണ്ടാകും. ഹജ്ജിലെ സുരക്ഷ നിരീക്ഷിക്കുന്നതിനും ഗതാഗതം സുഗമമാക്കാനും രഹസ്യ പട്രോളിങ് യൂനിറ്റുകളുണ്ടാകും. ആരോഗ്യ മുൻകരുതൽ നടപടികൾ നടപ്പാക്കിയിട്ടുണ്ടോയെന്നതിനുള്ള പരിശോധന തുടരും. റോഡുകളിൽ സുരക്ഷക്കായി നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഹജ്ജ് സുരക്ഷാസേന പറഞ്ഞു. തീർഥാടകരുടെ സുരക്ഷക്കായി പുണ്യസ്ഥലങ്ങളുടെ വിവിധ ഭാഗങ്ങളിൽ സിവിൽ ഡിഫൻസ് ടീമുകളെ വ്യന്യസിച്ചിട്ടുണ്ട്. നിയമലംഘകരെ വാഹനത്തിൽ കൊണ്ടുവന്നവരെയും പിടികൂടും.
10,000 റിയാൽ പിഴയും 15 ദിവസം തടവുമുണ്ടാകും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഹജ്ജ് സേവനത്തിനായി എല്ലാ കഴിവും നൂതന സാേങ്കതിക സംവിധാനങ്ങളും ഉപയോഗിക്കും. മക്കയിലും പുണ്യസ്ഥലങ്ങളിലും പഴുതടച്ച സുരക്ഷാ സാന്നിധ്യമുണ്ടാകും. ട്രാഫിക് സുരക്ഷാനിരീക്ഷണവുമുണ്ടാകും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും പുണ്യസ്ഥലങ്ങളിൽ വഴിതെറ്റുന്നവരെയും തിരിച്ചറിയാൻ ഫീൽഡ് ടീമുകളുണ്ടാകും. സൂര്യാതപ കേസുകൾ കൈകാര്യം ചെയ്യുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും ഹജ്ജ് സുരക്ഷാസേന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.