അമീർ മുഹമ്മദ് ബിൻ സൽമാൻ ‘2024 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്’
text_fieldsജിദ്ദ: 2024 ൽ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ തെരഞ്ഞെടുക്കപ്പെട്ടു. 2021 മുതൽ തുടർച്ചയായ നാലാം തവണയാണ് ജനങ്ങളുടെ ഈ അംഗീകാരം അദ്ദേഹത്തെ തേടിയെത്തുന്നത്.
2024 ഡിസംബർ 23 മുതൽ 2025 ജനുവരി എട്ട് വരെ അറബ് സമൂഹത്തിനിടയിൽ റഷ്യ ടുഡേ അറബി നെറ്റ്‌വർക്ക് നടത്തിയ അഭിപ്രായ സർവേ പ്രകാരമാണ് തെരഞ്ഞെടുപ്പ്. സർവേയിൽ പങ്കെടുത്തവരിൽ 54.54 ശതമാനം അഥവാ 31,166 വോട്ടുകളിൽ 16,998 വോട്ടുകൾ കിരീടാവകാശിക്ക് ലഭിച്ചു.
ഇസ്രാഈൽ സൈന്യം കൊലപ്പെടുത്തിയ ഹമാസ് നേതാവ് യഹ്‌യ സിൻവാർ ആണ് രണ്ടാം സ്ഥാനം നേടിയത്. 3,416 വോട്ടുകൾ അഥവാ മൊത്തം വോട്ടുകളുടെ 10.96 ശതമാനം വോട്ടുകളാണ് അദ്ദേഹം നേടിയത്. 5.73 ശതമാനം അഥവാ 1,785 വോട്ടുകളോടെ അൾജീരിയൻ പ്രസിഡന്‍റ് അബ്ദുൽ മദ് ജിദ് ടെബ്ബൂൺ മൂന്നാം സ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.