കുവൈത്ത് അമീർ റിയാദിലെത്തി
text_fieldsറിയാദ്: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് റിയാദിലെത്തി. കുവൈത്ത് അമീറായി അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക സന്ദർശനമാണിത്. റിയാദിലെത്തിയ കുവൈത്ത് അമീറിനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിെട്ടത്തി സ്വീകരിച്ചു. സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടുള്ള സ്നേഹാദരവുകളും പ്രാദേശിക അന്തർദേശീയ തലങ്ങളിലെയും രാജ്യത്തിെൻറ നിലപാടിനെയും പ്രതിഫലിപ്പിക്കുന്നതാണ് കുവൈത്ത് അമീറിന്‍റെ സൗദി സന്ദർശനം.
അമീറായ ചുമതലയേറ്റ ശേഷമുള്ള കുവൈത്ത് അമീറിന്‍റെ ആദ്യ വിദേശ സന്ദർശനം കൂടിയാണിത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പൊതുവായ ആശങ്കയുള്ള വിഷയങ്ങളെക്കുറിച്ചും സൗദി ഭരണകൂട നേതൃത്വവുമായുള്ള ആശയവിനിമയവും കൂടിയാലോചനയും വർധിപ്പിക്കാനുള്ള കുവൈത്ത് അമീറിന്‍റെ താൽപ്പര്യം ഇത് പ്രതിഫലിപ്പിക്കുന്നു.
130 വർഷത്തിലേറെ പഴക്കമുണ്ട്. സൗദി-കുവൈത്ത് ബന്ധങ്ങൾക്ക്. സാഹോദര്യത്തിലും ഐക്യത്തിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വേറിട്ടുനിൽക്കുന്നു. ഈ ബന്ധങ്ങൾ ഏകീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തിന്‍റെ വശങ്ങൾ വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും അതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.