ചതിയിൽപെട്ട തൊഴിലാളികളെ നാട്ടിലയച്ചു
text_fieldsറിയാദ്: വിസ ഏജൻറിന്റെ ചതിയിലകപ്പെട്ട് ഭക്ഷണവും താമസസൗകര്യവുമില്ലാതെ ദുരിതത്തിലായ രണ്ട് ഇന്ത്യൻ തൊഴിലാളികളെ രക്ഷപ്പെടുത്തി നാട്ടിലയച്ചു. ബംഗളൂരു സ്വദേശികളായ നവീൻ, മുരളി എന്നിവരാണ് പ്രതിസന്ധിയിലായത്. ഇവരെ രക്ഷപ്പെടുത്താൻ റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയാണ് ഇടപെട്ടത്.
ലേബർ ഓഫിസിൽ പരാതി നൽകാനും സ്പോൺസറുമായി ബന്ധപ്പെടാനും സാധിക്കാതെ വന്നതിനാൽ ഇന്ത്യൻ എംബസി ജീവനക്കാരൻ പുഷ്പരാജ് ഇടപെട്ട് ഔട്ട്പാസും നാടുകടത്തൽ കേന്ദ്രത്തിൽനിന്ന് ഫൈനൽ എക്സിറ്റും നേടുകയായിരുന്നു. ഫാൽക്കൺ ഫ്ലൈ ട്രാവൽസും ഇതിനായി സഹായിച്ചു. കെ.എം.സി.സി മണ്ഡലം പ്രസിഡൻറ് കുഞ്ഞി കരകണ്ടം, ട്രഷറർ ഇസ്ഹാഖ്, ഹാറൂൺ അഹ്സനി, ജാബിർ ഫൈസി എന്നിവർ നവീനും മുരളിക്കും യാത്രയയപ്പ് നൽകി. ബംഗളൂരു കെ.എം.സി.സി കമ്മിറ്റിയുടെ അഭ്യർഥന പ്രകാരമാണ് മണ്ഡലം കമ്മിറ്റി വിഷയത്തിൽ ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.