സൗദിയിൽ വാണിജ്യ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് ബലദിയ്യ കാർഡ് ഇല്ലെങ്കിൽ പിഴ
text_fieldsജിദ്ദ: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബലദിയ്യ കാർഡ് അഥവാ ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു.
ഒരു തൊഴിലാളിക്ക് 2,000 റിയാൽ വീതമാണ് പിഴ ഈടാക്കുക. നിയമം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് കോവിഡും മറ്റു പകർച്ച വ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിബന്ധന കർശനമാക്കിയത്. അനുവദനീയമായ കാലവധിയോട് കൂടിയ ബലദിയ്യ കാർഡ് കൈവശമില്ലാത്ത ജീവനക്കാർക്ക് വേണ്ടി കടയുടമക്കാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ഇരട്ടിയാക്കും.
ബ്യൂട്ടി പാർലറുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നിർദേശിച്ച പ്രത്യേക നിബന്ധനകളും ഇതോടനുബന്ധിച്ച് നിലവിൽ വരും. ഇവ നടപ്പാക്കിയെന്ന് ഉറപ്പ് വരുത്തുന്നതിന് പ്രത്യേക പരിശോധനകളും സംഘടിപ്പിക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയുൾപ്പെടെയുള്ള കർശന നടപടി കൈകൊള്ളുമെന്നും മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.