Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘തൊ​ഴി​ല്‍ നൈ​പു​ണ്യ...

‘തൊ​ഴി​ല്‍ നൈ​പു​ണ്യ വി​ക​സ​നം’; റിം​ഫ് ശി​ൽപശാ​ല ജൂ​ലൈ 26ന്

text_fields
bookmark_border
Skills Development
cancel

​റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ന്‍ മീ​ഡി​യാ ഫോ​റം (റിം​ഫ്) തൊ​ഴി​ല്‍ നൈ​പു​ണ്യ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ‘സ്‌​കി​ല്‍ അ​പ്-​സ്‌​റ്റെ​പ് അ​പ്’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ശി​ൽപശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.

ഈ ​മാ​സം 26ന്​ ​രാ​ത്രി എ​ട്ടി​ന് ബ​ത്ഹ ഡി-​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. തൊ​ഴി​ല്‍ രം​ഗ​ത്തെ നൈ​പു​ണ്യം വ​ള​ര്‍ത്തു​ക​യും മി​ക​ച്ച അ​വ​സ​ര​ങ്ങ​ള്‍ കൈ​വ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള​ള മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യും. പ്ര​വാ​സ​ലോ​ക​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ര്‍ക്ക് ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​ന്‍ പ്ര​ചോ​ദ​ന​വും സ​ഹാ​യ​വും സ​മ്മാ​നി​ക്കു​ന്ന​താ​കും ശി​ല്പ​ശാ​ല.

ല​ണ്ട​ന്‍ സ്‌​റ്റോ​ക്​ എ​ക്‌​സ്‌​ചേ​ഞ്ച് ഗ്രൂ​പ് മി​ഡി​ല്‍ ഈ​സ്​​റ്റ്​-​ആ​ഫ്രി​ക്ക റീ​ജ​ന​ല്‍ ടെ​ക്‌​നി​ക്ക​ല്‍ മാ​നേ​ജ​രും സെൻറ​ര്‍ ഫോ​ര്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ന്‍ഡ് ഗൈ​ഡ​ന്‍സ് ഇ​ന്ത്യ (സി​ജി) റി​യാ​ദ് ചാ​പ്റ്റ​ര്‍ ചെ​യ​ര്‍മാ​നു​മാ​യ ന​വാ​സ് റ​ഷീ​ദ് ശി​ല്പ​ശാ​ല​ക്ക്​ നേ​തൃ​ത്വം ന​ല്‍കും. ക​മ്പ്യൂ​ട്ട​ര്‍ എ​ൻ​ജി​നീ​യ​റി​ങ്ങി​ലും സൈ​ക്കോ​ള​ജി​യി​ലും ബി​രു​ദ​വും വി​വി​ധ ശാ​സ്ത്ര, സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ന​വാ​സ് റ​ഷീ​ദ് നേ​ടി​യി​ട്ടു​ണ്ട്. രാ​ജ്യാ​ന്ത​ര രം​ഗ​ത്ത് കോ​ര്‍പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ന​ല്‍കു​ന്ന വി​വി​ധ ക​രി​യ​ര്‍ ഗൈ​ഡ​ന്‍സ് പ​രി​പാ​ടി​ക​ളി​ല്‍ പ​രി​ശീ​ല​ന​വും നേ​ടി​യി​ട്ടു​ണ്ട്.

തൊ​ഴി​ല്‍ വ​ള​ര്‍ച്ച​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ ക​ഴി​വു​ക​ള്‍, മി​ക​ച്ച തൊ​ഴി​ലു​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന ചു​വ​ടു​ക​ള്‍, തൊ​ഴി​ല്‍രം​ഗ​ത്തെ ക​രു​ത്ത്, ബ​ല​ഹീ​ന​ത, അ​വ​സ​രം, ഭീ​ഷ​ണി എ​ന്നി​വ എ​ങ്ങ​നെ​യാ​ണ് തൊ​ഴി​ല്‍ അ​ഭി​വൃ​ദ്ധി​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്, തൊ​ഴി​ല്‍ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ എ​ന്നി​വ വി​ശ​ക​ല​നം ചെ​യ്യും. റി​യാ​ദ് ഇ​ന്ത്യ​ന്‍ മീ​ഡി​യാ ഫോ​റം 20ാം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ശി​ൽപശാ​ല. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ ലി​ങ്കി​ല്‍ https://forms.gle/C2NKSWGMBfvvFxd7A ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും റിം​ഫ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsEmployment Skills Development
News Summary - 'Employment Skills Development'; RIMP Workshop on July 26
Next Story