മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്നത് അവസാനിപ്പിക്കണം -നവോദയ സമ്മേളനം
text_fieldsജിദ്ദ: നവോദയ കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ ഹംറ യൂനിറ്റ് സമ്മേളനം മൻസൂർ പള്ളിപറമ്പൻ നഗറിൽ നടന്നു. നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ രക്ഷാധികാരി അനസ് ബാവ ഉദ്ഘാടനം ചെയ്തു. നിഷാദ് വർക്കി അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ഗ്രീവർ ചെമ്മനം പ്രവർത്തന റിപ്പോർട്ടും അൻവർ പെരിന്തൽമണ്ണ സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ധന്യ എൽദോ അനുശോചന പ്രമേയവും ഷിജു വർഗീസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി പാനൽ ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി അവതരിപ്പിച്ചു. 25 അംഗ ഏരിയ സമ്മേളന പ്രതിനിധികളെ കേന്ദ്രകമ്മിറ്റി അംഗം യുസഫ് മേലാറ്റൂർ അവതരിപ്പിച്ചു. എൽദോ, ആൽഫി ഗ്രീവർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. നവോദയ ആരോഗ്യവേദി കൺവീനർ ടിറ്റോ മീരാൻ, ഏരിയ ട്രഷറർ ബേബി പാലമറ്റം, അഷ്റഫ് ആലങ്ങാടൻ, സെബാസ്റ്റ്യൻ, മനീഷ് തമ്പാൻ, ബാബു തൂണേരി, നിസാമുദ്ദീൻ കൊല്ലം, വിവേക് പഞ്ചമൻ, ലിൻസൺ, സാന്റി മാത്യു, ബൈജു മത്തായി എന്നിവർ സംസാരിച്ചു. വികാസ് കൃഷ്ണ സ്വാഗതവും നിഷാദ് വർക്കി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അൻവർ പെരിന്തൽമണ്ണ (പ്രസി.), നിഷാദ് വർക്കി (സെക്ര.), ജോജി പരുമല, ഷുഹൈബ് ഗാർഡനിയ (ജോ. സെക്ര.), ധന്യ എൽദോ, റാഫി മുഹമ്മദ് ഗാർഡനിയ (വൈ. പ്രസി.), ഷിനു രാജേന്ദ്രൻ (ട്രഷ.), സൈതലവി (ജീവകാരുണ്യ കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.