കരിമരുന്നിന്‍റെ വിസ്മയ കാഴ്ചകൾ പകർത്താൻ മത്സരിച്ച് ആസ്വാദകർ
text_fieldsജിദ്ദ: ജിദ്ദയുടെ മാനത്ത് വർണവിസ്മയം തീർക്കുന്ന കരിമരുന്ന് പ്രയോഗം കാമറകളിൽ പകർത്താൻ മത്സരിച്ച് സന്ദർശകർ. ജിദ്ദ സീസൺ ഉത്സവത്തിന്‍റെ ഭാഗമായി കോർണിഷിലൊരുക്കുന്ന കരിമരുന്നു പ്രയോഗമാണ് സന്ദർശകരിൽ കൗതുകവും ആവേശവുമുണ്ടാക്കുന്നത്. മൊബൈൽ ഫോണുകളിലൂടെയും വ്യക്തിഗത ഉപകരണങ്ങളിലൂടെയും അവ പകർത്താൻ മത്സരിക്കുകയാണ് സന്ദർശകർ.
കുട്ടികളും യുവാക്കളും പ്രായം കൂടിയവരും അവർക്കിടയിലുണ്ട്. പിന്നീടവ സമൂഹമാധ്യമങ്ങളിൽ അവ പ്രചരിപ്പിക്കുന്നു. സീസണോടനുബന്ധിച്ച് കോർണിഷിലൊരുക്കിയ പ്രകടനങ്ങൾ കാണാൻ കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെയുള്ള ആയിരങ്ങളാണ് എത്തുന്നത്.
രണ്ടുമാസം നീണ്ടുനിൽക്കുന്ന ജിദ്ദ സീസൺ രണ്ടാം പതിപ്പിന്‍റെ ഭാഗമായി നടക്കുന്ന കരിമരുന്ന് പ്രയോഗം ജിദ്ദയുടെ ആകാശത്ത് സൗന്ദര്യത്തിലെ അതിശയകരമായ വർണചിത്രങ്ങളാണ് വരക്കുന്നത്. സീസൺ പരിപാടികളിൽ ആളുകളെ ആകർഷിക്കുന്ന ഏറ്റവും വലിയ ഇവൻറായി കരിമരുന്ന് പ്രയോഗം മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.