യാത്രയയപ്പ്
text_fieldsജിദ്ദ: മൂന്നര പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പി.വി. മുഹമ്മദ് അഷ്റഫിന് എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ('ഇപ്പ' ) യാത്രയയപ്പ് നൽകി. ജിദ്ദ ഷറഫിയ അബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ‘ഇപ്പ’ പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ മെമന്റോ നൽകി. പ്രവാസികളുടെ വിവിധ പ്രതിസന്ധികൾക്ക് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി സേവനം ചെയ്യുന്ന അശ്റഫിന്റെ മാതൃക ഏറെ പ്രശംസനീയമാണെന്നും എല്ലാവർക്കും ഏറെ പ്രചോദനമാണെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. എടവണ്ണ ആര്യൻ തൊടികയിലെ നിർധനരായ ഒരു കുടുംബത്തിന് നൽകാനുള്ള ‘ഇപ്പ’ സമാഹരിച്ച ഫണ്ട് ചടങ്ങിൽ കൈമാറി. ടി.പി. ഇഖ്ബാൽ മാസ്റ്റർ, പി.വി. ഷൗക്കത്ത്, ഡോക്ടർ സാജിദ് ഓടക്കൽ, അബൂബക്കർ പള്ളിമുക്ക്, റിയാദ് ഖാൻ, ഫൈസൽ ബാബു , ഫിറോസ് ബാബു കുളുടുക്കി, ഷാജി മാട്ടുമ്മൽ, സുൽഫീക്കർ ഒതായി, ഹബീബ് കാഞ്ഞിരാല, മുഹമ്മദ് അശ് റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.