ബജറ്റ് വാഗ്ദാനങ്ങള്‍ നടപ്പാവുന്നുണ്ടെന്ന് ഉറപ്പു വരുത്തണം - പ്രവാസി വെല്‍ഫയര്‍
text_fieldsജിദ്ദ: കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ഓരോ വര്‍ഷവും പ്രഖ്യാപിക്കാറുള്ള വിവിധ ക്ഷേമകാര്യ പദ്ധതികള്‍ നടപ്പാവുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേരള സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രവാസി വെല്‍ഫയര്‍ ജിദ്ദ അസീസിയ മേഖല എക്സികൂട്ടിവ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രവാസി സമൂഹത്തോട് പലതരം വാഗ്ദാനങ്ങള്‍ നല്‍കുകയും അത് നടപ്പിലാവാത്ത അവസ്ഥ ഉണ്ടാവരുതെന്നും യോഗം ചൂണ്ടിക്കാട്ടി.
നികുതി കൊള്ളയും ഇന്ധന സെസും പിന്‍വലിക്കില്ലെന്ന നിലപാട് ഇടത്പക്ഷ സര്‍ക്കാറിന് യോജിച്ചതല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. പടിഞ്ഞാറന്‍ മേഖല വൈസ് പ്രസിഡന്റ് സുഹ്റ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ ചുള്ളിയന്‍ അധ്യക്ഷത വഹിച്ചു. അസീസിയ മേഖല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂസുഫ് പരപ്പന്‍ സ്വാഗതവും ജസീന ബഷീര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ബഷീര്‍ ചുള്ളിയന്‍ (പ്രസി.), യൂസുഫ് പരപ്പന്‍ (സെക്ര.), നാസര്‍ കാപ്രേകാടന് (ട്രഷറര്‍), ദാവൂദ് രാമപുരം (ജനസേവനം കൺവീനർ), ലത്തീഫ് കരിങ്ങനാട് (മീഡിയ കോഓഡിനേറ്റര്‍), ഫവാസ് (കലാ കായികം കൺവീനർ), എക്സികൂട്ടിവ് കമ്മിറ്റിയിലേക്ക് ഖദീജ ഫവാസിനെ നോമിനേറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.