Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​പ​ഭോ​ക്​​തൃ...

ഉ​പ​ഭോ​ക്​​തൃ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ; ശീ​തീ​ക​രി​ച്ച ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ വി​വ​രം അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണം

text_fields
bookmark_border
food items
cancel

റി​യാ​ദ്​: 2025 ജ​നു​വ​രി മു​ത​ൽ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന ഫാ​ക്​​ട​റി​ക​ൾ ശീ​തീ​ക​രി​ച്ച്​ സൂ​ക്ഷി​ക്കു​ന്ന (​ഫ്രോ​സ​ൺ) ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും കോ​ൾ​ഡ്​ സ്​​റ്റോ​റേ​ജി​​ന്‍റെ​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും താ​പ​നി​ല ‘വ​സ​ൽ’ പ്ലാ​റ്റ്‌​ഫോ​മു​മാ​യി ബ​ന്ധി​പ്പി​ച്ച്​ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണം.

ശീ​തീ​ക​രി​ച്ച ഭ​ക്ഷ്യ വ​സ്​​തു​ക്ക​ളു​ണ്ടാ​ക്കു​ന്ന ഫാ​ക്ട​റി​ക​ൾ​ക്കും വെ​യ​ർ​ഹൗ​സു​ക​ൾ​ക്കും ഉ​ൽ​പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​രു​മാ​നം ബാ​ധ​ക​മാ​കും.

ശീ​തീ​ക​രി​ച്ച ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ഫാ​ക്ട​റി​ക​ൾ, വെ​യ​ർ​ഹൗ​സു​ക​ൾ, കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ താ​പ​നി​ല​യും ഈ​ർ​പ്പ​വും അ​ള​ക്കു​ന്ന മീ​റ്റ​റു​ക​ളെ ഓ​ൺ​ലൈ​നാ​യി ‘വ​സ​ൽ’ പ്ലാ​റ്റ്‌​ഫോ​മു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണ്​ ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്​​മി​നി​നി​സ്‌​ട്രേ​ഷ​ൻ ‘എ​സ്​​റ്റി​ലാ’ പ്ലാ​റ്റ്‌​ഫോ​മി​ൽ അ​വ​ത​രി​പ്പി​ച്ച ഒ​രു പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഇ​തി​ന്​ ത​യാ​റെ​ടു​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്തൃ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ​യും പൊ​തു​താ​ൽ​പ​ര്യ​വും പൊ​തു​ജ​നാ​രോ​ഗ്യ​വും കൈ​വ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സ്വ​കാ​ര്യ​മേ​ഖ​ല​യും ത​മ്മി​ലു​ള്ള സം​യോ​ജി​ത പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണി​ത്. ഭ​ക്ഷ്യ​ശൃം​ഖ​ല​യു​ടെ ഘ​ട്ട​ങ്ങ​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക്​ ഉ​ണ്ടാ​കാ​വു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​മാ​ണ്.

‘ശീ​തീ​ക​രി​ച്ച ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നും സം​ഭ​രി​ക്കു​ന്ന​തി​നു​മു​ള്ള പൊ​തു​വാ​യ നി​ബ​ന്ധ​ന​ക​ൾ’ എ​ന്ന​തി​നാ​യു​ള്ള സാ​ങ്കേ​തി​ക വ്യ​വ​സ്ഥ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് പ​ദ്ധ​തി. താ​പ​നി​ല പു​റ​ത്തു​നി​ന്ന് എ​ളു​പ്പ​ത്തി​ൽ വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു സ്ഥ​ല​ത്താ​യി​രി​ക്ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യി​ലു​ണ്ട്.

ശീ​തീ​ക​രി​ച്ച ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന എ​ല്ലാ ഫാ​ക്ട​റി​ക​ളോ​ടും വെ​യ​ർ​ഹൗ​സു​ക​ളോ​ടും അ​വ​യു​ടെ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളോ​ടും അ​തോ​റി​റ്റി നി​ശ്ച​യി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളും താ​പ​നി​ല സൂ​ചി​പ്പി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ലി​ങ്കേ​ജും പൂ​ർ​ത്തി​യാ​ക്കാ​ൻ ഫു​ഡ്​ ആ​ന്‍റ് ഡ്ര​ഗ്​ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 2025 ജ​നു​വ​രി മു​ത​ൽ ഈ ​മൂ​ന്ന് വ്യ​വ​സ്ഥ​ക​ളും നി​ർ​ബ​ന്ധ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food ItemsSaudi Arabia NewsConsumer Safety
News Summary - Ensuring consumer safety- Refrigerated food items should be updated
Next Story