വിനോദ വ്യവസായം: പുതിയ കരാറിൽ സൗദിയും യു.കെയും ഒപ്പുെവച്ചു
text_fieldsജുബൈൽ: സൗദി വിനോദവ്യവസായത്തെ ആഗോളതലത്തിൽ ഉയർത്തുന്ന പുതിയ കരാറിൽ സൗദിയും യു.കെയും ഒപ്പുവെച്ചു. രാജ്യത്തിെൻറ വിനോദ വിപണിയെ സമ്പന്നമാക്കാനും ലോകമെമ്പാടുമുള്ള സൗദി കലാ-മാധ്യമ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും പുതിയ തലമുറയിലെ കലാകാരന്മാരെ വളർത്താനും രാജ്യത്തിെൻറ ശക്തിയും സാംസ്കാരിക സ്വാധീനവും വർധിപ്പിക്കാനും പുതിയ കരാർ ലക്ഷ്യമിടുന്നു.
സിനിമാറ്റിക് സൃഷ്ടികൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, സാറ്റലൈറ്റ് ചാനലുകൾ, ഇവൻറുകൾ എന്നിവയുടെ നിർമാണത്തിലും അവതരണത്തിലും നീണ്ട ചരിത്രമുള്ള യു.കെ കമ്പനി ഓസ്കർ ഇവൻറ്സ് ഹൗസുമായാണ് കരാർ. ഇൻറർനെറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം പ്രമുഖ അന്താരാഷ്ട്ര കമ്പനികളുടെ മിഡിൽ ഈസ്റ്റിലെ എക്സ്ക്ലൂസിവ് ഏജൻറാണ് ഇവർ.
കൂടാതെ സമൂഹ മാധ്യമങ്ങൾ, പരിശീലനം, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ എന്നിവയും കൈകാര്യം ചെയ്യുന്നു. പ്രമുഖ സൗദി കമ്പനി എന്നനിലയിൽ താരാ അൽവതൻ സൗദി അറേബ്യയിൽ സാങ്കേതികവിദ്യയും മികച്ച പരിഹാരങ്ങളും നൽകിവരുന്നുണ്ട്. സംവിധായകൻ അമീർ അൽ ഹമൂദിെൻറ ഉടമസ്ഥതയിലുള്ള ലയാലി മീഡിയ പ്രൊഡക്ഷൻസ് സൗദി അറേബ്യയിൽ കലാ-നാടക നിർമാണ സേവനങ്ങൾ നൽകുന്ന മറ്റൊരു കമ്പനിയാണ്.
കൂടാതെ വ്യവസായത്തിൽ 30 വർഷത്തിലേറെ പരിചയവുമുണ്ട്. സൗദിയിലെ ആദ്യത്തെ മാധ്യമ, പരസ്യ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിലും കമ്പനി മുൻകൈയെടുത്തിരുന്നു. വിഷൻ 2030െൻറ ചട്ടക്കൂടിനുള്ളിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. സൗദി, അറബ് കലകളെ മേഖലയിലുടനീളം വിപുലീകരിക്കുന്ന തരത്തിൽ വ്യവസായ മത്സരത്തിെൻറ തോത് ഉയർത്താൻ ഇതിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.