ഹജ്ജിന് മുന്നോടിയായി വിദേശികൾക്ക് ഇന്ന് മുതൽ മക്കയിലേക്ക് പ്രവേശന നിയന്ത്രണം
text_fieldsജിദ്ദ: ഹജ്ജിന് മുന്നോടിയായി വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിലായി. ഹജ്ജ്, ഉംറ പെർമിറ്റുള്ളവർക്കും മക്കയിൽ നിന്നും ഇഷ്യൂ ചെയ്ത ഇഖാമയുള്ളവർക്കും മക്കയിൽ പ്രവേശിക്കുന്നതിന് ഇളവുണ്ട്.
മക്കയിൽ ജോലിയുള്ള സ്ഥാപന ജീവനക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍, സ്വദേശികളുടെ വിദേശി ബന്ധുക്കള്‍, ഹജ്ജ് സീസണ്‍ തൊഴില്‍ വിസയുള്ളവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നൽകി പ്രത്യേക അനുമതി പത്രം നേടുന്നതോടെ അവർക്കും മക്കയിലേക്ക് പ്രവേശനം അനുവദിക്കും. ഇവർക്കുള്ള അനുമതി പത്രം സൗദി ആഭ്യന്തര മന്ത്രാലയം നൽകിത്തുടങ്ങിയിട്ടുണ്ട്.
മുകളിൽ പറയപ്പെട്ട വിഭാഗങ്ങളും സ്വദേശികളുമല്ലാത്ത എല്ലാവരെയും മക്കയിലേക്കുള്ള പ്രവേശന കവാടത്തിൽ തടഞ്ഞു തിരിച്ചയക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കൂടുതൽ സുരക്ഷാ വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജിന് ഒരുക്കം സജീവമാകുന്നതിനിടെയാണ് പുതിയ നിയന്ത്രണം. ഈ മാസം 21 മുതൽ വിദേശ ഹാജിമാർ പുണ്യഭൂമിയിലെത്തിത്തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.