ഇന്ത്യൻ എംബസിയിൽ ലോകപരിസ്ഥിതി ദിനം ആചരിച്ചു
text_fieldsറിയാദ്: ലോകപരിസ്ഥിതി ദിനം റിയാദിലെ ഇന്ത്യൻ എംബസിയിൽ ആചരിച്ചു. ഇതാദ്യമായാണ് എംബസിയിൽ പരിസ്ഥിതിദിനാചരണ സംഘട ിപ്പിക്കുന്നത്. എംബസി അങ്കണത്തിൽ വൃക്ഷത്തൈ നട്ട് അംബാസിഡർ ഡോ. ഔസാഫ് സഇൗദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൃക്ഷത്ത ൈ നടീലിന് വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യമായ സഹായം നൽകി. എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷ ൻ ഡോ. സുഹൈൽ അജാസ് ഖാൻ, വെൽഫെയർ കോൺസൽ ദേശ് ബന്ധു ഭാട്ടി, കോൺസുലാർ കോൺസൽ ഷീൽ ബന്ദ്ര, മറ്റ് എംബസി ഉദ്യോഗസ്ഥരായ അനൂപ് ദിൻഗ്ര, ഡോളമണി മെഹർ, പ്രദീപ് കുമാർ, വിജയ് കുമാർ, നവീൻ കമൽ ശർമ, ഐ.എം ഹുസൈൻ എന്നിവരും വൃക്ഷത്തൈ നട്ട് ലോക പരിസ്ഥിതി ദിന സന്ദേശം നൽകി. വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, മുഹമ്മദലി മരോട്ടിക്കൽ, ഷിനു നവീൻ, ആനീ സാമുവൽ, റമീസ, റൂഫി എന്നിവരും വൃക്ഷത്തൈകൾ നട്ടു.
പ്രകൃതിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്നും പ്രകൃതി മലിനീകരണം മൂലം ലക്ഷക്കണക്കിന് ആൾക്കാരാണ് പലവിധ രോഗങ്ങൾക്കും അംഗവൈകല്യങ്ങൾക്കും മരണത്തിനും അടിമപ്പെടുന്നതെന്നും ഭാവിതലമുറയെ അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് മുക്തമാക്കാൻ ഇന്നത്തെ തലമുറക്ക് ഉത്തരവാദിത്വമുണ്ടെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത അംബാസഡർ പറഞ്ഞു. അന്തരീക്ഷ, ജല മലിനീകരണവും കാർബൺ വ്യാപനവും വ്യാവസായികാവശിഷ്ടങ്ങളുടെ മലിനീകരണവും നമ്മുടെ ആവാസവ്യവസ്ഥക്ക് സൃഷ്ടിക്കുന്ന ആഘാതം ലഘുവല്ല. നല്ല വായുവും വെള്ളവും കിട്ടാക്കനിയാവുന്ന അവസ്ഥ മനുഷ്യന് ചിന്തിക്കാൻ പോലും കഴിയുന്നതല്ല.
ആ അവസ്ഥ വന്നുപെടാതിരിക്കാൻ എല്ലാവരും ജാഗ്രത കൈക്കൊണ്ടേ കഴിയൂ. പരിസ്ഥിതി സംരക്ഷണം സ്വന്തം പ്രാണന് തുല്യമായി കരുതണമെന്നും അംബാസഡർ കൂട്ടിച്ചേർത്തു. മരങ്ങൾ വളരട്ടെ, കാലങ്ങൾക്ക് അപ്പുറം വരെ അത് തണൽ വിരിയിക്കെട്ട എന്ന് അംബാസഡർ ആശംസിക്കുകയും ചെയ്തു. പ്രവാസി ചിത്രകാരി ഷിനു നവീൻ വരച്ച മനുഷ്യനിർമിത പ്രകൃതിദുരന്തത്തിനെതിരെ സന്ദേശം പകരുന്ന ചിത്രം അംബാസഡർക്ക് കൈമാറി. സ്റ്റാൻലി ജോസ്, നൗഷാദ് ആലുവ, ഷംനാദ് കരുനാഗപ്പള്ളി, നാസർ ലൈസ്, സലാം പെരുമ്പാവൂർ, നസീർ ഹനീഫ്, ഷാജഹാൻ, മുഹമ്മദ് അഫ്രോസ്, ഷമീർ, നവീൻ, ജാനിഷ്, അജയ് നിലമ്പൂർ, അസ്ലം തൃക്കരിപ്പൂർ, സാമുവൽ, ഹരിദാസൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.