വിസ്മയ കാഴ്ചയും ഒാർമപ്പെടുത്തലുമായി 'ഇത്ര'യിൽ പരിസ്ഥിതി പ്രദർശനം
text_fieldsദമ്മാം: പ്രകൃതിയെ കാത്തുവെക്കാൻ മലയാളികളെ ഓർമിപ്പിച്ച മഹാകവിയെപ്പോലെ ലോകത്തിെൻറ വിവിധയിടങ്ങളിൽനിന്ന് പറന്നെത്തിയ കലാകാരന്മാർ ഭൂമി നേരിടുന്ന വെല്ലുകളെക്കുറിച്ച് വിളിച്ചുപറയുകയാണ് അൽഖോബാറിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർയിൽ (ഇത്ര) നടക്കുന്ന 'ടെറ' എക്സിബിഷൻ.
മേയ് അവസാന ആഴ്ചയിൽ തുടങ്ങിയ പ്രദർശനം സെപ്റ്റംബർ വരെ നീണ്ടുനിൽക്കും. വിദ്യാർഥികളും വിവിധ മേഖലയിലെ പ്രഫഷനലുകളും ഉൾപ്പെടെ ആയിരങ്ങളാണ് ഈ പ്രദർശന വിസ്മയം കാണാൻ നിത്യവും ഇത്രയിലെത്തുന്നത്. പ്രപഞ്ചം നേരിടുന്ന വെല്ലുവിളികളെ സമകാലീന കലാസൃഷ്ടികളിലൂടെ പ്രേക്ഷകർക്ക് അതിശയകരവും ഞെട്ടിപ്പിക്കുന്നതുമായ അറിവും തിരിച്ചറിവും നൽകുകയാണ് പ്രദർശനം.
ഭൂമിയുടെ അടിസ്ഥാന ഘടന നശിപ്പിക്കപ്പെട്ടതിെൻറ യഥാർഥ കാഴ്ചകൾക്കൊപ്പം ഇനിയും ഭൂമി ബാക്കിയാകാൻ പ്രകൃതിയിലേക്ക് മടങ്ങാൻ ഇതിലെ കാഴ്ചകൾ പറഞ്ഞുവെക്കുന്നു. കണ്ടൽക്കാടുകളുടെ പ്രാധാന്യവും ജലദൗർലഭ്യവും പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളുടെ അമിത ഉപയോഗവും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ആധുനിക സാങ്കേതിക വിദ്യയിലൂടെ പ്രേക്ഷകന് യഥാർഥമായി ബോധ്യപ്പെടുത്തുകയാണിവിടെ. വിഷൻ 2030െൻറ ഭാഗമായി 'പച്ചപ്പിലേക്ക് മടങ്ങുക' എന്ന സൗദിയുടെ പ്രകൃതി പുനരുജ്ജീവന ആശയത്തിെൻറ ചുവടുപിടിച്ചാണ് ഇത്രയിൽ ഈ എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്. സൗദിയുടെ പുതിയ പാരസ്ഥിതിക പദ്ധതി െഎക്യരാഷ്ട്ര സഭ വരെ അഭിനന്ദിച്ചിരുന്നു.
ദശലക്ഷക്കണക്കിന് ഹെക്ടർ തകർന്നുപോയ ഭൂമി പുനരുജ്ജീവിപ്പിക്കാനും സമുദ്ര തീരദേശ പരിസ്ഥിതി സംരക്ഷിക്കാനും പ്രകൃതി സംരക്ഷണത്തിേൻറയും സുരക്ഷിത ഭൂമിയുടെ അനുപാതം വർധിപ്പിക്കാനും എണ്ണ ഉൽപാദനത്തിെൻറ നിയന്ത്രണം മെച്ചപ്പെടുത്താനും തുടങ്ങി 50 ശതകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് അന്തരീക്ഷത്തിലെ കാർബണിെൻറ അളവ് കുറച്ച് പ്രകൃതി ശുദ്ധമാക്കാനും അത് ലക്ഷ്യമിടുന്നു. ഇത്രയുടെ സെൻട്രൽ ഹാളിലാണ് പ്രദർശനം നടക്കുന്നത്. 15ഓളം രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ ഇതിലെ പ്രദർശന ദൃശ്യങ്ങൾ ഒരുക്കിയതിൽ പങ്കാളിയായിട്ടുണ്ട്.
ഇനിയും പ്രകൃതിയിലേക്ക് മടങ്ങിയില്ലെങ്കിൽ വരും തലമുറക്കുവേണ്ടി ബാക്കിവെക്കാൻ ഇടമുണ്ടാവില്ല എന്ന യാഥാർഥ്യം ബോധ്യപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യെൻറയും ബാധ്യതയാെണന്നും ഇത് ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.