പരിസ്ഥിതി ദിനാചരണം: അവബോധ സദസ്സും രചന മത്സരങ്ങളും സംഘടിപ്പിച്ചു
text_fieldsമക്ക: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മക്ക കലാലയം സാംസ്കാരിക വേദി അവബോധ സദസ്സും കുട്ടികൾക്കായി രചനാമത്സരങ്ങളും സംഘടിപ്പിച്ചു. അവബോധ സദസ്സ് ആർ.എസ്.സി നാഷനൽ എക്സിക്യൂട്ടിവ് അംഗം ശറഫുദ്ദീൻ വടശ്ശേരി ഉദ്ഘാടനം ചെയ്തു. യാസിർ സഖാഫി അധ്യക്ഷത വഹിച്ചു. യഹ്യ ആസിഫലി വിഷയാവതരണം നടത്തി. മുസ്തഫ പട്ടാമ്പി മോഡറേറ്ററായിരുന്നു.
ഖയ്യൂം ഖാദിസിയ്യ സ്വാഗതവും ലത്വീഫ് ചാത്രത്തൊടി നന്ദിയും പറഞ്ഞു. ‘മരം നടലിെൻറ തത്വശാസ്ത്രം’ എന്ന വിഷയത്തിൽ വനിതകൾക്ക് വേണ്ടി നടന്ന പ്രബന്ധ മത്സരത്തിൽ ജസീല അദ്നാൻ ഒന്നാം സ്ഥാനവും സുമയ്യ ഫിറോസ്, ആയിഷ ഷെറിൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ‘മരങ്ങളാൽ ചുറ്റപ്പെട്ട കുടിൽ’ എന്ന വിഷയത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ ചിത്രരചനാ മത്സരത്തിൽ ത്വൈബ ശുഹൈബ്, ഹിസ്മ അദ്നാൻ, ഹയാ ഫാത്വിമ തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ രിസാല സ്റ്റഡി സർക്കിൾ മക്ക സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു. വിവിധ സെഷനുകളിൽ നൗഫൽ അരീക്കോട്, അൻവർ കൊളപ്പുറം, ഇസ്ഹാഖ് ഖാദിസിയ്യ, ശുഐബ് പുത്തൻപള്ളി, ഇമാം ഷാജഹാൻ, ത്വയ്യിബ് അബ് ദുസ്സലാം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.