പ്രീമിയം ഇഖാമ ഉള്ളവർക്ക് സൗദി പൗരന്മാർക്ക് തുല്യമായ ആനുകൂല്യം
text_fieldsറിയാദ്: 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികൾക്ക് രാജ്യത്തെ പൗരന്മാർക്ക് തുല്യമായ ആനുകൂല്യങ്ങൾ ഏർപ്പെടുത്താൻ ആലോചന. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ സർക്കാറിൽനിന്ന് സൗദി പൗരന്മാർക്ക് തുല്യമായ സേവനങ്ങൾ ലഭ്യമാകുംവിധം പ്രീമിയം ഇഖാമ നിയമത്തിൽ ഭേദഗതികൾ വരുത്തുന്നു.
ഇതു സംബന്ധിച്ച കരട്പദ്ധതി പ്രീമിയം ഇഖാമ സെന്റർ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായത്തിനും നിർദേശത്തിനുമായി പരസ്യപ്പെടുത്തി. നാഷനൽ കോംപറ്റിറ്റീവ്നെസ് സെന്ററിന് കീഴിലെ പബ്ലിക് കൺസൽട്ടേഷൻ പ്ലാറ്റ്ഫോമിലാണ് പദ്ധതിയുടെ കരട് രേഖ പരസ്യപ്പെടുത്തിയത്. കൂടുതൽ വിഭാഗങ്ങൾക്ക് പ്രീമിയം ഇഖാമകൾ അനുവദിക്കാനും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദഗ്ധരെയും പ്രതിഭകളെയും പ്രഗല്ഭരെയും മറ്റും രാജ്യത്തിന് ആവശ്യമുള്ള കാര്യം കണക്കിലെടുത്താണ് കൂടുതൽ വിഭാഗങ്ങൾക്ക് പ്രീമിയം ഇഖാമകൾ അനുവദിക്കാനും ഇഖാമ ഉടമകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.