ഇറാം ഗ്രൂപ് ഇറ്റലിയുടെ ഡി.എം.െഎ വൈബ്സുമായി കൈകോർക്കുന്നു
text_fieldsദമ്മാം: സൗദിയിലെ പ്രമുഖരായ ഇറാം ഗ്രൂപ്പും ഇറ്റാലിയൻ കമ്പനിയായ ഡി.എം.ഐ വൈബ്സും കൈകോർക്കുന്നു. സൗദിയുടെ വ്യവസായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കുകയാണ് ഇരു കമ്പനികളുടേയും ലക്ഷ്യമെന്ന് ഇറാം ഗ്രൂപ് വാർത്തക്കുറിപ്പിൽ അറിയിച്ചു. വൈബ്സ് ഇറാം എന്നറിയപ്പെടുന്ന പുതിയ സംരംഭം ഐടി സൊല്യൂഷനുകളും പ്രെഡിക്ടിവ് മെയിൻറനൻസ് പ്ലാറ്റ്ഫോമുകളും സെൻസറുകളും വികസിപ്പിക്കും. കൂടാതെ വ്യാവസായിക യന്ത്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഇൻസ്റ്റാളിങ്, നിരീക്ഷണ പ്രവർത്തനങ്ങളിലും ഏർപ്പെടും.
കിഴക്കൻ പ്രവിശ്യ ആസ്ഥാനമായ കമ്പനി വൈബ്സ് സൊല്യൂഷനുകളുടെ ആഗോള വിതരണത്തിൽ പ്രധാനപങ്കുവഹിക്കും.അൽഖോബാറിലെ ഇറാം ഗ്രൂപ്പിെൻറ ഓഫിസ് സന്ദർശിച്ച ഡി.എം.ഐ വൈബ്സിെൻറ ചെയർമാൻ ടോമസോ റോക്ക, ഇറാം ഗ്രൂപ്പുമായി സഹകരിച്ച് ജി.സി.സിയിലും ഇന്ത്യയിലും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുള്ള തങ്ങളുടെ താൽപര്യം എടുത്തു പറഞ്ഞു.ഭക്ഷ്യവ്യവസായത്തിൽ പ്രവർത്തിക്കുന്ന വെർസിൽ ഫുഡ് എന്ന കമ്പനിയുടെ ചെയർമാനും ടെക്കിൻറ് ഗ്രൂപ് ഷെയർ ഹോൾഡറുമാണ് റോക്ക.
ഇറാം ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഡി.എം.ഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിപണിയിൽ തങ്ങളുടെ പ്രധാന നേട്ടമായി കരുതുന്നതായി റോക്ക പറഞ്ഞു. സൗദിയുടെ കിഴക്കൻ മേഖലയിൽ തുടക്കം കുറിക്കുന്ന സ്ഥാപനം വൈബ്സ് സൊല്യൂഷനുകളിലൂടെ അതിവേഗം രാജ്യത്തിെൻറ മുഴുവൻ ഭാഗങ്ങളിലും സ്വാധീനം ഉറപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. പുതിയ പ്രതീക്ഷകൾ പുലർത്തുന്ന സംഘമെന്ന അർഥത്തിൽ സൗദി വിപണിയിൽ ക്രിയാത്മക സംഭാവനകൾ അർപ്പിക്കാൻ സാധിക്കുന്ന ഏത് സംരംഭത്തേയും തങ്ങൾ ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഇറാം ഗ്രൂപ് സി.എം.ഡി ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
പ്രെഡിക്ടിവ് മെയിൻറനൻസ് പ്ലാറ്റ്ഫോമുകൾ, മാനുഫാക്ചറിങ് സെൻസറുകൾ, ഐ.ഒ.ടി ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഐ.ടി മേഖലയുടെ വിപുലമായ ശൃംഖല ഈ രംഗത്ത് തൊഴിൽ സാധ്യതകൾ അധികം സൃഷ്ടിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉൽപാദനത്തിെൻറയും സേവനത്തിെൻറയും കാര്യത്തിൽ ഇറാം ഗ്രൂപ്പിന് സൗദിയിൽ ശക്തമായ സാന്നിധ്യമുണ്ട്. അറേബ്യൻ പവർ ഇലക്ട്രോണിക്സ് കമ്പനി, ഹൈഡ്രോഫിറ്റ് അറേബ്യൻ മെയിൻറനൻസ് കമ്പനി, ഈ വർഷം ആദ്യം ഉദ്ഘാടനം ചെയ്ത അൽഖോബാറിലെ അത്യാധുനിക ക്ലിനിക് ക്വിമത്ത് അൽ-സിഹ്ഹ മെഡിക്കൽ സെൻറർ എന്നിവ ഇതിെൻറ പ്രതിഫലനങ്ങളാണ്. ഐ.ടി മേഖലയിലെ വിപുലീകരണത്തിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഡോ. സിദ്ദീഖ് അഹമ്മദും റോക്കയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പുതിയ സംരംഭത്തിെൻറ സേവനങ്ങൾ വിപുലീകരിച്ച് ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കാനും പുതിയ മേഖലയിലെ നിക്ഷേപ സാധ്യതകൾ അന്വേഷിക്കാനും തയാറാകുമെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.