Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏ​റ​നാ​ട്...

ഏ​റ​നാ​ട് കെ.​എം.​സി.​സി ഫ​സ്​​റ്റ്​ എ​യ്ഡ് ആ​ൻ​ഡ് സി.​പി.ആ​ർ ട്രെ​യിനിങ്

text_fields
bookmark_border
സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
cancel
camera_alt

ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ട്രെ​യി​നി​ങ് പ​രി​പാ​ടി​യി​ൽ സെ​യ്ത​ല​വി​ക്ക് സി.​പി. വി​ജേ​ഷ്, അ​ഷ്‌​റ​ഫ് പ​ട്ട​ത്തി​ൽ എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യു​ന്നു

ജി​ദ്ദ: ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി ഫ​സ്​​റ്റ്​ എ​യ്ഡ് ആ​ൻ​ഡ് സി.​പി..​ആ​ർ ട്രെ​യിനി​ങ് ന​ട​ത്തി. ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് ട്രെ​യിനി​ങ് സെ​ന്‍റ​റി​ൽ​വെ​ച്ചാ​ണ് സൗ​ദി ഹേ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ അം​ഗീ​കാ​ര​മു​ള്ള ഫ​സ്​​റ്റ്​ എ​യ്ഡ് കോ​ഴ്സു​ക​ളാ​യ ബേ​സി​ക് ഫ​സ്​​റ്റ്​ എ​യ്ഡ്സ്, മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി​സ്‌, എ​ൻ​വി​യ​ർ​മെ​ന്‍റ​ൽ എ​മ​ർ​ജ​ൻ​സി​സ്‌, ട്രോ​മ എ​മ​ർ​ജ​ൻ​സി​സ്‌, കു​ട്ടി​ക​ൾ​ക്കും വ​ലി​യ​വ​ർ​ക്കു​ള്ള സി.​പി..​ആ​ർ ട്രെ​യി​നി​ങ്, ചോ​ക്കി​ങ് അ​ട​ക്ക​മു​ള്ള ട്രെ​യ്നി​ങ് തു​ട​ങ്ങി​യ​വ ന​ൽ​കി​യ​ത്.

സൗ​ദി ഹാ​ർ​ട്ട് അ​സോസി​യേ​ഷ​ൻ ബി.​എ​ൽ.​എ​സ് ആ​ൻ​ഡ് എ.​സി.​എ​ൽ.​എ​സ് ഇ​ൻ​സ്‌​ട്ര​ക്ട​റും ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി ആ​ക്ടി​ങ് ന​ഴ്സി​ങ് ഡ​യ​റ​ക്ട​റു​മാ​യ സി.​പി. വി​ജേ​ഷ് വി​ജ​യ​ൻ ആ​ണ്‌ ഡെ​മോ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ഹി​തം ട്രെ​യ്നി​ങ് ന​ൽ​കി​യ​ത്. ജി​ദ്ദ​യി​ൽ ഒ​രു മ​ല​യാ​ളി സം​ഘ​ട​ന ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ട്രെ​യിനിങ് ന​ട​ത്താ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത് മാ​തൃ​ക​പ​ര​മാ​ണെ​ന്ന് സി.​പി.​വി​ജേ​ഷ് വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നേ​ര​ത്തേ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ന്‍റി​യ​ർ​ക്ക് സി.​പി.​ആ​ർ ട്രെ​യ്നി​ങ് ന​ൽ​കി​യ​തി​നു​ശേ​ഷം നി​ര​വ​ധി സം​ഘ​ട​ന​ക​ൾ ബ​ന്ധ​പ്പെ​ട്ട​താ​യും അ​വ​ർ​ക്ക് ട്രെ​യിനി​ങ് ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ത്ത​രം ട്രെയിനി​ങ് കോ​ഴ്സു​ക​ൾ ജീ​വി​ത​ത്തി​ൽ പ​ഠി​ച്ചി​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണെ​ന്നും മ​റ്റു സം​ഘ​ട​ന​ക​ളും ഇ​ത്ത​രം ട്രെ​നി​ങ്ങു​ക​ളു​മാ​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് കെ.​എം.​സി.​സി വ​നി​ത വി​ങ് ഭാ​ര​വാ​ഹി പി. ​ഷ​മീ​ല ടീ​ച്ച​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ട്രെ​യിനി​ങ് സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് മു​ല്ല​പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ൽ​ഫീ​ക്ക​ർ ഒ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി സൈ​ത​ല​വി പു​ളി​യ​ങ്കോ​ട്, വ​നി​താ വി​ങ് ഭാ​ര​വാ​ഹി പി.​ഷ​മീ​ല ടീ​ച്ച​ർ, ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​അ​ഷ്‌​റ​ഫ് തു​ട​ങ്ങി​വ​യ​വ​ർ ആ​ശം​സ നേ​ർ​ന്നു.

സി.​പി. വി​ജേ​ഷ്, ജെ.​എ​ൻ.​എ​ച്ച് ആ​ശു​പ​ത്രി മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ അ​ഷ്‌​റ​ഫ് പ​ട്ട​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രെ​യി​നി​ങി​ൽ സം​ബ​ന്ധി​ച്ച സെ​യ്ത​ല​വി​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്‌​ദീ​ൻ​കു​ട്ടി കാ​വ​നൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഫി​റോ​സ്, കെ.​ടി.​എ.​ബ​ക്ക​ർ, അ​ലി പ​ത്ത​നാ​പു​രം, അ​ന​സ് ചാ​ലി​യാ​ർ, മു​ഹ​മ്മ​ദ് അ​ലി അ​രീ​ക്കോ​ട്, സി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - Eranad KMCC First Aid and CPR Training
Next Story