ഏറനാട് കെ.എം.സി.സി പ്രവർത്തക സംഗമം
text_fieldsജിദ്ദ: കെ.എം.സി.സി ജിദ്ദ ഏറനാട് മണ്ഡലം പ്രവർത്തക സംഗമവും സി.പി.ആർ സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സംഗമം ഉദ്ഘാടനം ചെയ്തു. ഈ വർഷം ഹജ്ജ് സേവനംചെയ്ത മണ്ഡലത്തിൽ നിന്നുള്ള കെ.എം.സി.സി വളന്റിയർമാർക്ക് ഉപഹാരം നൽകി ആദരിച്ചു.
മണ്ഡലം ഹജ്ജ് വളൻറിയർ ക്യാപ്റ്റൻ അലി പത്തനാപുരത്തിന് കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് ആദ്യ ഉപഹാരം കൈമാറി. മുസ്ലിംലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതിയിലേക്ക് മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഫണ്ട് പ്രസിഡൻറ് സുൽഫിക്കർ ഒതായി, നാണി ഇസ്ഹാഖിന് കൈമാറി.
മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗദി ഹാർട്ട് അസോസിയേഷൻ അംഗീകാരമുള്ള ‘ഫസ്റ്റ് എയ്ഡ് ആൻഡ് സി.പി.ആർ’ ട്രെയ്നിങ് പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. കെ.എം.സി.സി ജില്ല വൈസ് പ്രസിഡൻറ് അഷ്റഫ് മുല്ലപ്പള്ളി സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ചെയ്തു.
പരിശീലനം പൂർത്തിയാക്കിയ വനിതകൾ അടക്കമുള്ള പ്രവർത്തകരുടെ പൂർണ ലിസ്റ്റ് ഇസ്ഹാഖ് പൂണ്ടോളിക്ക് മണ്ഡലം ജനറൽ സെക്രട്ടറി മൊയ്തീൻ കുട്ടി കാവനൂർ കൈമാറി. പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയ ട്രെയ്നർ സി.പി. വിജീഷ വിജയനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
നാണി ഇസ്ഹാഖ് ഫലകം നൽകി. ജെ.എൻ.എച്ച് ആശുപത്രി മാർക്കറ്റിങ് മാനേജർ അഷ്റഫ് പട്ടത്തിൽ, മുജീബ് വെള്ളേരി, കെ.എം.സി.സി ഭാരവാഹികളായ കെ.ടി.എ. ബക്കർ, അനസ് ചാലിയാർ, മുഹമ്മദ് അലി അരീക്കോട്, കെ.സി. അബൂബക്കർ പള്ളിമുക്ക്, കെ.സി. മുഹമ്മദ് കാവനൂർ എന്നിവർ സംസാരിച്ചു.
മൊയ്തീൻ കുട്ടി കാവനൂർ സ്വാഗതവും അലി പത്തനാപുരം നന്ദിയും പറഞ്ഞു. ഷഹബാസ് ഖിറാഅത്ത് നടത്തി. ഏറനാട് മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ ഫസലുറഹ്മാൻ കീഴുപറമ്പ്, ഹസനുൽ ബന്ന കാവനൂർ, ഫിറോസ് എടവണ്ണ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.