ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന് പുതിയ ഭാരവാഹികൾ
text_fieldsറിയാദ്: ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ (ഇ.ജി.എ) 2024-26 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജി.സി.സി രാജ്യങ്ങളിലെ വിവിധ യൂനിറ്റുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 36 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഭാരവാഹികളെ നിശ്ചയിച്ചത്.
ഭാരവാഹികൾ: സുഹൈൽ സത്താർ ഖത്തർ (പ്രസി.), പി.പി. ഷഹീർ യു.എ.ഇ (ജന. സെക്ര.), ഷമീർ മണക്കാട് കുവൈത്ത് (ട്രഷ.), സലീം തലനാട് റിയാദ്, സി.എ. ഷാഹിദ് കുവൈത്ത് (വൈ. പ്രസി.), അജ്മൽ ഖാൻ റിയാദ് (ജോ. സെക്ര.).
വിവിധ വകുപ്പ് സെക്രട്ടറിമാരായി നസീബ് പടിപ്പുരക്കൽ (യു.എ.ഇ), താഹ വലിയവീട്ടിൽ (ഖത്തർ), ഷബിൻ സത്താർ (ദമ്മാം), ഷബീസ് പാലയംപറമ്പിൽ (ജിദ്ദ), കെ.എ. നിസായ് (സലാല) എന്നിവരേയും യൂനിറ്റ് കൺവീനർമാരായി റിയാസ് ലത്തീഫ് (യു.എ.ഇ), ആസിം പി. നൗഷാദ് (ഖത്തർ), റസൽ അബ്ദുറഹീം (റിയാദ്), ഷഫീഖ് റഹ്മാൻ (ദമ്മാം), എം.പി. ജിൻഷാദ് (ജിദ്ദ), കെ.എം. ഷിബിലി (കുവൈത്ത്), റമീസ് മുഹമ്മദ് (മസ്കത്ത്), യാസിർ അബ്ദുൽ കരീം (ബഹ്റൈൻ) എന്നിവരെയും തിരഞ്ഞെടുത്തു.
ഓൺലൈനായി നടന്ന തിരഞ്ഞെടുപ്പിന് അവിനാഷ് മൂസ, സാജിദ് ഈരാറ്റുപേട്ട എന്നിവർ നേതൃത്വം നൽകി. പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രൂപവത്കരിച്ച ഇ.ജി.എക്ക് പോയവർഷങ്ങളിൽ അഭിമാനാർഹമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായതായി ഭാരവാഹികൾ അറിയിച്ചു. നിർധനർക്കുള്ള ഭവനങ്ങൾ, ചികിത്സാ സഹായങ്ങൾ, കുടിവെള്ള വിതരണം, പ്രളയ ദുരിതാശ്വാസം, പ്രവാസികൾക്ക് അടിയന്തര സാമ്പത്തിക സഹായം തുടങ്ങിയവക്ക് പുറമേ വിസ സ്പോൺസർഷിപ് നിയമ പ്രശ്നങ്ങളിൽ അകപ്പെട്ട പ്രവാസികൾക്ക് നിയമ സാമ്പത്തിക സഹായങ്ങൾ നൽകാനും സംഘടനക്ക് കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.