എറണാകുളം ജില്ല ഒ.ഐ.സി.സി അംഗത്വ വിതരണം ആരംഭിച്ചു
text_fieldsജിദ്ദ: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഒ.ഐ.സി.സി അംഗത്വ കാമ്പയിനിന്റെ ഭാഗമായി ഒ.ഐ.സി.സി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റി അംഗങ്ങള്‍ക്ക് അടുത്ത മൂന്നു വർഷത്തേക്കുള്ള അംഗത്വ വിതരണം മുൻ ജില്ല കമ്മിറ്റി പ്രസിഡന്റ് രജ്ഞിത്ത് സ്റ്റീഫന് ആദ്യ ഫോറം നൽകി റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ ഉദ്ഘാടനം ചെയ്തു.
ഭാരതത്തിന്റെ നിർമിതിക്ക് അതുല്യ സംഭാവന നൽകിയ കോൺഗ്രസിന് ശക്തിപകരുകയെന്നത് കാലഘട്ടം ആവശ്യപ്പെടുന്ന സത്യത്തിനും നീതിക്കും വേണ്ടിയുള്ളതാണെന്ന് മുനീർ പറഞ്ഞു. രാജ്യത്തെ ശിഥിലപ്പെടുത്തുകയും കുത്തക മുതലാളിമാർക്കു തീറെഴുതി കൊടുക്കുകയും ചെയ്യുന്ന സംഘ്പരിവാർ ഭരണകൂട കൂട്ടുകെട്ട് അവസാനിപ്പിക്കാൻ പ്രവാസി സമൂഹവും ഒന്നിക്കണം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗംഭീര വിജയമായി മുന്നേറുന്നത് പ്രതീക്ഷജനകമാണെന്നും മുനീർ പറഞ്ഞു.
ജില്ല പ്രസിഡന്റ് സഹീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അബ്ദുല്‍ ഖാദര്‍, ബാബു ജോസഫ്, ഹർഷദ് ഏലൂർ, അബ്ദുല്‍ ഖാദര്‍ ആലുവ, രഞ്ജിത്ത് സ്റ്റീഫൻ പറവൂർ, സക്കീർ ഹുസൈന്‍ എടവണ്ണ, ഷിനു ജമാൽ കോതമംഗലം തുടങ്ങിയവർ സംസാരിച്ചു. അംഗത്വ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0569797840, 0534213604, 0537946125 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.