എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ വനിതാവേദി രൂപവത്കരിച്ചു
text_fieldsറിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) വനിതാവേദി രൂപവത്കരിച്ചു. മലസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൻ എൻജി. ഷെഹ്നാസ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. നൗഷാദ് ആലുവ ആമുഖഭാഷണം നടത്തി. 50ൽപരം വനിത അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ വനിതാവേദി ഭാരവാഹി തെരഞ്ഞെടുപ്പ് അലി ആലുവ നിയന്ത്രിച്ചു.
നസ്റിയ ജിബിൻ (പ്രസി.), സൗമ്യ തോമസ് (ജന. സെക്ര.), അമൃത സുഭാഷ് മേലേമഠം (ട്രഷ.), കാർത്തിക എസ്. രാജ്, ഹസീന മുജീബ് (വൈസ് പ്രസി.), ജിയാ ജോസ്, നസ്രിൻ റിയാസ് (ജോ. സെക്ര.), ലിയാ സജീർ, മിനൂജ സനീഷ്, ആതിര എം. നായർ (ആർട്സ് വിങ് കൺവീനർമാർ), നൗറീൻ ഷാ, സഫ്ന അമീർ, മറിയം സഹൽ (കൾചറൽ കൺവീനർമാർ), നെജു കബീർ, ഷെജീന കരീം, ബീമാ മിഥുലാജ് (കോഓഡിനേറ്റർമാർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. അഡ്വൈസറി ബോർഡ് മെംബർമാരായി സന്ധ്യ ബാബു, മിനി വകീൽ, എലിസബത്ത്, സ്വപ്ന ഷുക്കൂർ, ബീനാ ജോയ്, നിതാ ഹിദാഷ്, സിനി ഷറഫുദ്ദീൻ എന്നിവരെയും തെരഞ്ഞെടുത്തു.
എടപ്പ അഡ്വൈസറി ബോർഡ് മെംബർമാരായ അഷ്റഫ് മൂവാറ്റുപുഴ, ഷുക്കൂർ ആലുവ, സലാം പെരുമ്പാവൂർ, ബാബു പറവൂർ, വനിതവേദി പ്രവർത്തകരായ റിസാന സലാഹ്, സാബി മനീഷ്, ബീന തോമസ്, ഷാലു സവാദ്, ഷഫ്ന അമീർ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് മെംബർമാരായ മുഹമ്മദ് സഹൽ, അജീഷ് ചെറുവട്ടൂർ, മുജീബ് മൂലയിൽ, സനീഷ് നസീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ജിബിൻ സമദ് കൊച്ചി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.