എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ ലോഗോ പ്രകാശനം
text_fieldsറിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷന്റെ (എടപ്പ റിയാദ്) പുതിയ ലോഗോ പ്രകാശനം ചെയ്തു. റിയാദിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയാണ് എടപ്പ റിയാദ്. മലസിലെ ചെറീസ് റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കരിം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ചെയർമാൻ അലി ആലുവ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് അഡ്വൈസറി ബോര്‍ഡ് മെംബർമാരായ നിഷാദ് ചെറുപിള്ളിയും ഗോപകുമാർ പിറവവും ചേർന്ന് പുതിയ ലോഗോയുടെ പ്രകാശന കർമം നിർവഹിച്ചു.
ലോഗോ ഡിസൈൻ ചെയ്ത ഐ.ടി സെൽ കൺവീനർ ആഷിഖ് കൊച്ചിൻ, ജനറൽ ബോഡി യോഗം നിയന്ത്രിച്ച നൗഷാദ് ആലുവ എന്നിവർക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
സംഘടനയുടെ അഡ്വൈസറി ബോര്‍ഡ് മെംബർമാരായ സെയ്ദ് അബ്ദുൽ ഖാദർ, റിയാസ് മുഹമ്മദ് അലി പറവൂർ, ബാബു പറവൂർ, സലാം പെരുമ്പാവൂര്‍, അഷറഫ് മൂവാറ്റുപുഴ, ഷാജി കൊച്ചിൻ, കൂടാതെ ഭാരവാഹികളായ ജിബിൻ സമദ് കൊച്ചിൻ, അഡ്വ. അജിത് ഖാൻ, അംജദ് അലി പറമ്പയം, അജ്നാസ് ബാവു, ജലീൽ കൊച്ചിൻ, ജസീർ കോതമംഗലം തുടങ്ങിയവരും മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ട്രഷറര്‍ ഡോമിനിക് സാവിയോ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.