എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ മെട്രോ യാത്ര
text_fieldsറിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് (എഡപ്പ) അംഗങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി റിയാദ് മെട്രോയിൽ യാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60ഓളം പേര് പങ്കെടുത്ത യാത്ര, മെട്രോയുടെ ബ്ലൂ ലൈനിലെ ദാർ അൽ ബൈദ സ്റ്റേഷനിൽനിന്ന് തുടങ്ങിയ കാഫ്ഡ് സ്റ്റേഷൻ വരെ പോയി തിരികെ ദാർ അൽ ബൈദയിൽ അവസാനിച്ചു. കോഓഡിനേറ്റർ അംജദ് അലി നേതൃത്വം നൽകി. പ്രസിഡൻറ് കരിം കാനാമ്പുറത്തിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിൽ ചെയർമാൻ അലി ആലുവ ഉദ്ഘാടനം നിർവഹിച്ചു. മെട്രോ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയായ എറണാകുളം സ്വദേശികളായ ജിബിൻ സമദ് കൊച്ചി, മുഹമ്മദ് സുനിൽ, മാത്യു വർഗീസ്, മുഹമ്മദ് സഹൽ, ജിൽജിൽ മാളവന, ഷറഫുദ്ദീൻ, ശംസുദ്ദീൻ, കെ.എം. സക്കീർ, അജീഷ് ചെറുവട്ടൂർ, രഞ്ജിത്ത് അനസ്, അർഷാദ് ഹക്കീം എന്നിവരെ ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു.
തുടർന്ന് ജിബിൻ സമദ് കൊച്ചിയെ ഗോപകുമാർ പിറവവും, മുഹമ്മദ് സുനിലിനെ അഡ്വൈസറി മെമ്പർ സലാം പെരുമ്പാവൂരും പൊന്നാട അണിയിച്ച് ആദരിച്ചു. വനിത വിങ് ടീം മെമ്പർമാരായ അമൃതാ സുഭാഷ്, നസ്രിയ ജിബിൻ, സുജാ ഗോപകുമാർ, ബീനാ ജോയ്, എലിസബത്ത് ജോയ്, സുജാ സക്കറിയ, നസ്രിൻ റിയാസ്, സിമി ഷാജി എന്നിവർ സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ചാരിറ്റി കോഓഡിനേറ്റർ നിഷാദ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു. യാത്രയിൽ ജിബിൻ സമദും മുഹമ്മദ് സുനിലും തങ്ങളുടെ മെട്രോ അനുഭവങ്ങൾ പങ്കുവെച്ചു. എക്സിക്യുട്ടീവ്സ് മെമ്പർമാരായ അബ്ദുൽ ജലീൽ, ജോയ്സ് പോൾ, ജോയ് ചാക്കോ, അംഗങ്ങളായ സ്കറിയ, നിഷാദ് വാണിയക്കാട്ട്, ഷാജി മേനോൻ, ജിബിൻ രാജ് തുടങ്ങിയവർ യാത്ര നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.