ഉംറക്കെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി
text_fieldsമദീന: ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയിൽ പരേതനായ പരീതിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്.
സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ച് മദീന സന്ദർശിക്കുന്ന വേളയിലാണ് ഹൃദയാഘാതം മൂലം ഞായറാഴ്ച രാവിലെ മരിച്ചത്. മരിച്ച പാത്തുവിന്റെ സഹോദരനായിരുന്നു ഉംറ ഗ്രൂപ്പിന്റെ അമീർ. നടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച അസർ നമസ്‌കാരാനന്തരം മദീനയിൽ ഖബറടക്കി.
പല്ലാരിമംഗലം ഇണ്ടംതുരുത്തിൽ കുടുംബാംഗമാണ് മരിച്ച പാത്തു. മക്കൾ: റസീന (സ്റ്റാഫ് നഴ്‌സ് ഗവ. ആശുപത്രി,പള്ളിപ്പുറം), നസീറ സ്റ്റാഫ് നഴ്‌സ് (ഇ.എസ്.ഐ ആശുപത്രി, പാതാളം), ഹസീന (എം.എസ്.എം എൽ.പി സ്‌കൂൾ, മുളവൂർ), ആദില (ഖത്തർ). മരുമക്കൾ: ഹക്സർ (പ്രവാസി), അലി (ഐ.സി.ഡി.എസ്, കൂവപ്പടി) സലിം (യു.ഡി ക്ലർക്ക്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, കോതമംഗലം) ഷമീർ (ഖത്തർ). സഹോദരങ്ങൾ: മൊയ്തീൻ മാസ്റ്റർ (റിട്ട.അധ്യാപകൻ), ബഷീർ ഫാറൂഖി (ഖതീബ്, മസ്ജിദുറഹ്‌മ കാഞ്ഞാർ), സഫിയ (ജി.എച്ച്.എസ്.എസ്, മച്ചിപ്ലാവ്), അബ്ദുൽ ജബ്ബാർ (അധ്യാപകൻ, ആർ.വി.യു.എൽ.പി സ്‌കൂൾ, ചെറായി), റുഖിയ (ജി.എച്ച്.എസ്.എസ് പേഴക്കാപ്പിള്ളി), അബ്ദുൽ റസാഖ്, പരേതരായ മുഹമ്മദ് (വി.ഇ.ഒ), ഡോ. നഫീസ.
മരണാന്തര നടപടികൾ പൂർത്തിയാക്കാനായി പ്രവാസി വെൽഫെയർ മദീന ഏരിയ പ്രസിഡന്റ് അസ്‌ക്കർ കുരിക്കൾ, സിറാജ് എറണാംകുളം, ജഅ്ഫർ എളമ്പിലക്കോട്, ഹിദായത്തുല്ല കോട്ടായി, സാമൂഹിക പ്രവർത്തകനായ ബഷീർ വാഴക്കാട് എന്നിവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.