ഗാന്ധിസ്മൃതിയിൽ രക്തദാനം നടത്തി എറണാകുളം ഒ.െഎ.സി.സി
text_fieldsറിയാദ്: ഗാന്ധിജയന്തിയോടനുബന്ധിച്ച് 'അന്നം തരുന്ന നാടിന് ഒരു തുള്ളി രക്തം' എന്ന ശീർഷകത്തിൽ റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ രക്തബാങ്കുമായി സഹകരിച്ച് ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. സൗദിയുടെ പുരോഗതിക്കും വികസനക്കുതിപ്പിനും വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളുടെ ആത്മസമർപ്പണം ചരിത്രമാണെന്നും കോവിഡിെൻറ വ്യാപനഘട്ടത്തിൽ അത് നേരിട്ട് മനസ്സിലാക്കാനും സാധിച്ചിട്ടുണ്ടെന്നും ബ്ലഡ് ബാങ്ക് ഇൻ ചാർജ് അലി അൽ സനദി പറഞ്ഞു.
ഗാന്ധി സ്മൃതി ദിനത്തിൽ രക്തദാനം നടത്തിയ എല്ലാവർക്കും ജില്ല പ്രസിഡൻറ് ഷുക്കൂർ ആലുവ ആശംസ നന്ദി അറിയിച്ചു. എറണാകുളം ജില്ല കമ്മിറ്റി ജീവകാരുണ്യ കൺവീനറും ക്യാമ്പ് ചെയർമാനുമായ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.
കൺവീനർ നാസർ ആലുവ സ്വാഗതം പറഞ്ഞു. സെക്രട്ടറി അൻസാർ പള്ളുരുത്തി ആമുഖ പ്രഭാഷണം നടത്തി.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, യഹിയ കൊടുങ്ങല്ലൂർ, വൈസ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി, ട്രഷറർ നവാസ് വെള്ളിമാടുകുന്ന്, ജില്ല പ്രസിഡൻറുമാരായ സുരേഷ് ശങ്കർ, സജീർ പൂന്തുറ, മോഹൻദാസ് വടകര, സകീർ ദാനത്, അലക്സ് കൊല്ലം എന്നിവർ സംസാരിച്ചു. സന്തോഷ് തോമസ്, ജോജോ ജോർജ്, നസീർ ആലുവ, ഡൊമനിക് സാവിയോ, ജോമി ജോൺ, ജോൺസൺ മാർക്കോസ്, നാദിർഷ, ജെയിംസ് വർഗീസ്, ജഫാർ ഖാൻ, സലാം ബതൂക്, ജോബി ജോർജ്, അജീഷ് ചെറുവത്തൂർ, ജലീൽ കൊച്ചിൻ, നൗഷാദ് ആലുവ, അൻസൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.