ഓണവും സൗദി ദേശീയദിനവും ആഘോഷിച്ച് ‘ഇവ’
text_fieldsറിയാദ്: റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന് (ഇവ) സൗദി ദേശീയദിനവും ഓണവും ആഘോഷിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടികളില്‍ റിയാദിലെ പൊതുസമൂഹത്തിലെ പ്രമുഖ വ്യക്തികളടക്കം നൂറുകണക്കിന് പേര് സംബന്ധിച്ചു.
സദ്യക്ക് ശേഷം നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പ്രസിഡൻറ് ശരത് സ്വാമിനാഥന് അധ്യക്ഷത വഹിച്ചു. പുഷ്പരാജ്, ജയന് കൊടുങ്ങല്ലൂര്‍, അബ്ദുല്ല വല്ലാഞ്ചിറ, സുധീര്‍ കുമ്മിള്‍, അഷ്റഫ് കൊടിഞ്ഞി, നൗഷാദ് കറ്റാനം, സുഗതന് നൂറനാട്, ഷംനാദ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.
ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലി സദസ്സിലേക്ക് ആനയിക്കപ്പെട്ടു. സാനു മാവേലിക്കര, സുദര്‍ശന കുമാര്‍ എന്നിവര്‍ മാവേലിയുടെ വരവിന് നേതൃത്വം നല്കി. ജോസ് ആൻറണിയാണ് മാവേലിയായി വേഷമിട്ടത്. ധന്യ ശരത്, ബിന്ദു സാബു എന്നിവര്‍ ചിട്ടപ്പെടുത്തിയ നൃത്തവും റിയാദ് മ്യൂസിക് ക്ലബ് ഗായകർ അണിനിരന്ന ഗാനമേളയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.
സുരേഷ് കുമാര്‍, ഹാഷിം ചീയ്യാംവെളി, ജലീല്‍ ആലപ്പുഴ, സിജു പീറ്റര്‍, സജ്ജാദ് സലിം, നിസാര്‍ കോലത്ത്, ആൻറണി വിക്ടര്‍, സെബാസ്റ്റ്യന്‍ ചാര്‍ളി, ആസിഫ് ഇഖ്ബാല്‍, നാസര്‍ കുരിയാന്‍, താഹിര്‍ കാക്കാഴം, ഫാരിസ് സെയ്ഫ്, റീന സിജു, നൈസി സജ്ജാദ് എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നിസാര്‍ മുസ്തഫ നന്ദിയും പറഞ്ഞു. ധന്യ ശരത് അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.