സംഘ്പരിവാർ അജണ്ട കേരളത്തിൽ വിലപ്പോവില്ല -എ. വിജയരാഘവൻ
text_fieldsറിയാദ്: രാജ്യത്തിെൻറ മതനിരപേക്ഷ മനസിനെ മുറിവേൽപ്പിച്ച് ആസൂത്രിതമായി അരാജകത്വം സൃഷ്ടിക്കാനുള്ള ആർ.എസ്.എസിെൻറയും സംഘ്പരിവാറിെൻറയും ശ്രമങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്ന് മുൻ ലോക്സഭാംഗവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ. വിജയരാഘവൻ. റിയാദിൽ കേളി കലാ സാംസ്കാരിക വേദി ഒമ്പതാം കേന്ദ്ര സമ്മേളനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൗ ശ്രമങ്ങളെ എതിർത്തു തോൽപ്പിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. അധികാരത്തിെൻറയും പണക്കോഴുപ്പിെൻറയും ഗർവ്വിൽ സഹനത്തിെൻറയും സംയമനത്തിെൻറയും അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടുള്ളതാണ് സംഘ്പരിവാർ ഭീഷണി. എന്നാൽ അത് കേരളത്തിൽ നടപ്പില്ല.
മനുഷ്യനെ ഒന്നിക്കുന്നതിനെ തടയുന്ന ശക്തികളെ എന്ത് വിലകൊടുത്തും എതിർക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ അനിവാര്യമായിട്ടുള്ളത്. ഇടതുപക്ഷത്തെ സംബന്ധിച്ചും പ്രത്യേകിച്ച് സി.പി.എമ്മിനെ സംബന്ധിച്ചും ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും തയാറല്ല. സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളെയും ദലിത് വിഭാഗങ്ങളേയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കങ്ങളെ എന്ത് വിലകൊടുത്തും പ്രതിരോധിക്കാനും എതിർത്തു തോൽപിക്കാനും കേരളത്തിെൻറ ഇടതുപക്ഷ മനസും പിണറായി വിജയെൻറ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വി.വി ദക്ഷിണാമൂർത്തി നഗറിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് മുഹമ്മദ് കുഞ്ഞ് വള്ളികുന്നം അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ മെഹ്റൂഫ് പൊന്ന്യം ആമുഖ പ്രസംഗം നടത്തി.
ഷമീർ കുന്നുമ്മൽ രകതസാക്ഷി പ്രമേയവും സുധാകരൻ കല്ല്യാശ്ശേരി അശോചന പ്രമേയവും അവതരിപ്പിച്ചു. കൺവീനർ ദയാനന്ദൻ ഹരിപ്പാട് സ്വാഗതം പറഞ്ഞു. വി.കെ റഉൗഫ് (ജിദ്ദ നവോദയ), ജോർജ്ജ് വർഗ്ഗീസ് (ദമ്മാം നവോദയ), പ്രദീപ്, ഫൈസൽ നിലമേൽ, മാത്യു തോമസ് (മാസ് തബുക്ക്), സക്കീർ താമരത്ത് (അറാർ പ്രവാസി സംഘം), സുരേഷ് (അസീർ പ്രവാസി സംഘം), ഷാനവാസ് (നജ്റാൻ പ്രതിഭ), വെന്നിയുർ ദേവൻ (ജീസാൻ ജല), സുരേഷ് (വാദി ദവാസിർ കൈരളി), അബുബക്കർ, ഷാജി (ഖസീം പ്രവാസി സംഘം) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.