ഗ്രീൻ കാറ്റഗറിയിൽ തനിമയുടെ ഭക്ഷണ വിതരണം
text_fieldsമക്ക: ഗ്രീൻ കാറ്റഗറിയിൽ താമസിക്കുന്ന ഹാജിമാർക്ക് തനിമയുടെ ഭക്ഷണ വിതരണം. പാചകം ചെയ്ത് കഴിക്കാൻ തടസ്സമുള്ളതിനാൽ ഇൗ മേഖലയിൽ താമസിക്കുന്ന ഹാജിമാർക്ക് പ്രത്യേകമായി ഭക്ഷണമെത്തിക്കുകയാണെന്ന് സംഘടന അറിയിച്ചു. അടുത്തുള്ള ഹോട്ടലുകളാണ് ഇവർക്ക് ആശ്രയം. എന്നാൽ അറബ് ഭക്ഷണം പറ്റാത്തതിനാലും താമസ സ്ഥലത്തു ഹോട്ടലുകൾ ഇല്ലാത്തതും മൂലം ഹാജിമാർ പ്രയാസപ്പെടുന്നു.
കഞ്ഞി, ചോറ് , ചപ്പാത്തി എന്നിവയാണ് പ്രധാന വിഭവങ്ങൾ. വൈകുന്നേരത്തോടെ സ്വന്തം വീടുകളിൽ നിന്ന് പാചകം ചെയ്ത് പാക്കറ്റുകളിലാക്കി ഹാജിമാർ താമസിക്കുന്ന കെട്ടിടങ്ങളിൽ എത്തിക്കുകയാണ് പതിവ്. ഇശാ നമസ്കാരം കഴിഞ്ഞു റൂമുകളിലേക്ക് ഭക്ഷണം വിതരണം ചെയുന്നു. സ്ത്രീകളും കുട്ടികളും മടക്കം 150 ൽ അധികം വളണ്ടിയർമാരാണ് ഭക്ഷണവിതരണം നടത്തുന്നത്. 581, 583, 590 എന്നീ കെട്ടിടങ്ങളിലാണ് ഗ്രീൻ കാറ്റഗറിയിൽ പ്രധാനമായും ഹാജിമാർ താമസിക്കുന്നത്. ആയിരത്തോളം മലയാളി ഹാജിമാരാണ് നിലവിൽ ഗ്രീൻ കാറ്റഗറിയിൽ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.