കെ.എം.സി.സി മലപ്പുറം സോക്കർ മേളക്ക് ഉജ്വല തുടക്കം
text_fieldsദമ്മാം: മലപ്പുറം ജില്ല കെ.എം.സി.സി സോക്കർ മേളക്ക് ഉജ്വല തുടക്കം. പി. സീതിഹാജി ഗോൾഡൻ ട്രോഫിക്ക് വേണ്ടിയുള്ള പി.എ മുഹമ്മദ് ഹാജി മെമ്മോറിയൽ ടൂർണമെൻറിന് ദമ്മാം സൈഹാത്തിലെ അൽഖലീജ് സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ഐ.എം വിജയൻ കിക്കോഫ് നിർവഹിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷെൻറ കീഴിൽ രജിസ്റ്റർ ചെയ്ത 15 ടീമുകളും വിവിധ മണ്ഡലം കമ്മിറ്റികളും പാലക്കാട്^കാസർകോട് ജില്ല കമ്മിറ്റികളും പങ്കെടുത്ത വർണശബളമായ മാർച്ച് പാസ്റ്റ് ഉദ്ഘാടന ചടങ്ങിന് മാറ്റ്കൂട്ടി. ദമ്മാം അൽമുന ഇൻറർനാഷനൽ സ്കൂളിലെ വിദ്യാർഥികളുടെ ബാൻറ് മേളത്തോടു കൂടിയ പരേഡും യൂത്ത് ഇന്ത്യ ആർട്സ് ക്ലബ്ബ് നടത്തിയ കോൽക്കളിയും ചടങ്ങിന് തിളക്കമേകി. ആയിരങ്ങൾ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് കിഴക്കൻ പ്രവിശ്യയിലെ കാൽപന്ത് കളിയുടെ ആരാധകർക്ക് വേറിട്ട അനുഭവമായി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ സി. ഹാശിം, ഇറാം ഗ്രൂപ്പ് ഐ.ടി.എൽ വേൾഡ് ഡയറക്ടർ പി. എ ബഷീർ അഹമ്മദ് എന്നിവർ സല്യൂട്ട് സ്വീകരിച്ചു.
ടൂർണമെൻറ് ഡയറക്ടർ ഡോ.അബ്ദുൽസലാം കണ്ണിയൻ, മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ ഷബീർ തേഞ്ഞിപ്പലം, ജൗഹർ കുനിയിൽ, ബഷീർ ആലുങ്ങൾ, അലിഭായി ഊരകം, മുജീബ് കൊളത്തൂർ, ഇഖ്ബാൽ ആനമങ്ങാട്, മുഹമ്മദലി കോട്ടക്കൽ, ഷമീം കുനിയിൽ, അൻസാർ തങ്ങൾ, ബാദുഷ പൊന്നാനി, ഇസ്ഹാഖ് കോഡൂർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡൻറ് ഖാദർ ചെങ്കള ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലേക്ക് 32 കുടിവെള്ള പദ്ധതിയുടെ പ്രചാരണാർഥമാണ് ടൂർണമെൻറ് നടത്തിയത്. ഉദ്ഘാടന ചടങ്ങിൽ ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് കെ. പി ഹുസൈൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളായ അഫ്നാസ് മുഹമ്മദ്, അബ്ദുറസാഖ്, പ്രമോദ് ബുയാൻ, മുഹമ്മദ് അൻസാരി, റഫീഖ് കൂട്ടിലങ്ങാടി ആലിക്കുട്ടി ഒളവട്ടൂർ, മുഹമ്മദ് കുട്ടി കോഡൂർ, കബീർ കൊണ്ടോട്ടി, സക്കീർ അഹമ്മദ്, മാലിക് മഖ്ബൂൽ, മാമു നിസാർ, കുഞ്ഞി മുഹമ്മദ് കടവനാട്, ബക്കർ എടയന്നൂർ, റഷീദ് മങ്കട, പി.ടി റസാഖ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ടൂർണമെൻറ് ചെയർമാൻ റസൽ ചുണ്ടക്കാടൻ സ്വാഗതവും ജനറൽ കൺവീനർ ആസിഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
ആദ്യ മത്സരത്തിൽ യൂത്ത് ക്ലബ് അൽഖോബാർ കോർണിഷ് ക്ലബ് അൽഖോബാറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ ജുബൈൽ എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളിന് ടോപ് ഫോം എമ്പയർ ഇ.എം.എഫ് റാക്കയെ പരാജയപ്പെടുത്തി. ആദ്യ കളിയിൽ യൂത്ത് ക്ലബ് ഖോബാറിെൻറ നിസാമും രണ്ടാമത്തെ കളിയിൽ ജുബൈൽ എഫ്.സിയുടെ മിഖ്ദാദും മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ റോയൽ ക്ലബ്ബ് ബദർ എഫ്.സി ജേതാക്കളായി. കാഷ് അവാർഡ് ബദർ എഫ്.സിക്ക് ലിയാക്കത്ത് കരങ്ങാടൻ സമ്മാനിച്ചു. അഷ്റഫ്, റഷീദ് ഒറ്റപ്പാലം എന്നിവർ മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.