‘സമ്പാദ്യ ശീലം പ്രവാസികള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തണം’
text_fieldsജിദ്ദ: വര്‍ഷങ്ങളോളം പ്രവാസ ജീവിതം നയിച്ച് തുച്ചമായ വരുമാനത്തില്‍ നിന്ന്പോലും നാടിനും നാട്ടുകാര്‍ക്കും സഹായങ്ങള്‍ ചെയ്യുമ്പോഴും സ്വന്തം കടമ നിര്‍വ്വഹിക്കാന്‍ മറക്കുന്നവരാണ് പ്രവാസികളിൽ അധിക പേരുമെന്നതിനാൽ സമ്പാദ്യ ശീലം പ്രവാസികള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തണമെന്ന് മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് പി.സി.എ റഹ്മാന് ഇണ്ണി അഭിപ്രായപ്പെട്ടു. ജിദ്ദ, വഴിക്കടവ് പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച ‘നന്‍മയിലേക്കൊരു ചുവട് - കാരുണ്യത്തിലേക്കൊരു തുട്ട്’ കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡൻറ് റഫീഖ് ബാപ്പു അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ മണ്ഡലം ജിദ്ദ കെ.എം.സി.സി ചെയര്‍മാന്‍ റഷീദ് വരിക്കോടന്‍ മുഖ്യ പ്രഭാഷണം നടത്തി. നിലമ്പൂര്‍ മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി ജുനൈസ്, ഷൗക്കത്ത് വണ്ടൂര്‍, ഷാജി പറക്കോട്ടില്‍, മഹ്സൂം വരമ്പന്‍ കല്ലന്‍ എന്നിവര്‍ സംസാരിച്ചു. ജനീഷ് തോട്ടേക്കാട് സ്വാഗതവും സല്‍മാന്‍ കല്ലിങ്ങപ്പാടന്‍ നന്ദിയും പറഞ്ഞു. ഷറഫിയ്യ അല്‍ റയാന്‍ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ റഷീദ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.