അരാംകോ ഏഷ്യന്‍ ഓഫീസ് ഇന്ത്യയില്‍ തുറന്നു
text_fieldsറിയാദ്: സൗദിയിലെ ഭീമന്‍ എണ്ണക്കമ്പനിയായ അരാംകോ ഇന്ത്യയില്‍ ഓഫീസ് തുറന്നു. അരാംകോ ഏഷ്യന്‍ ഓഫീസ് ന്യൂദല്‍ഹിയില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കവാടമായി ഇന്ത്യയിലെ ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് അരാംകോ എക്സിക്യൂട്ടീവ് പ്രസിഡൻറ് അമീന്‍ അന്നാസിര്‍ പറഞ്ഞു. ലോകത്തിലെ എണ്ണ ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന സൗദിയും ഇന്ത്യയും തമ്മില്‍ സഹകരണം ശക്തമാക്കേണ്ടതുണ്ട്.
ഇന്ത്യയും സൗദിയും തമ്മിലുള്ള സംയുക്ത സംരംഭങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും അമീര്‍ അന്നാസിര്‍ പറഞ്ഞു. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ആവശ്യത്തിന് മാനവവിഭവശേഷിയുണ്ട്. സൗദിക്ക് ഇന്ത്യയുമായി സഹകരിച്ച് കൂടുതല്‍ വളരാന്‍ സാധിക്കും. പെട്രോളിയം, പെട്രോകെമിക്കല്‍, ഗ്യാസ് എന്നീ മേഖലയിലാണ് സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുക. ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സുഊദ് അസ്സാഥി തുടങ്ങി ഭരണ, നയതന്ത്ര തലത്തിലുള്ള ഉന്നതരും ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. അരാംകോയുടെ അഞ്ച് ശതമാനം 2018ല്‍ ഓഹരി വിപണിയില്‍ ഇറക്കുമെന്നും റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തില്‍ അമീന്‍ അന്നാസിര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.