ഹിജ്റയുടെ സമകാലീന മാനങ്ങൾ ചർച്ച ചെയ്ത് സിേമ്പാസിയം
text_fieldsജിദ്ദ: ‘ഹിജ്റ: ഒരു സമകാലിക വായന’ എന്ന പേരിൽ ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യ അലുംനി അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ സിമ്പോസിയം സംഘടിപ്പിച്ചു. ഷറഫിയ അൽ റയാൻ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ബഹുസ്വരതയില്‍ ജീവിക്കുന്ന മുസ്ലീം സമൂഹങ്ങള്‍ക്ക് നിരവധി പാഠങ്ങള്‍ നല്‍കുന്നതാണ് പ്രവാചകെൻറ ഹിജ്റ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്കും അനുയായി അബൂബക്കറിനും വഴികാട്ടാന്‍ ഒരു ബഹുദൈവ വിശ്വാസിയെ പ്രവാചകന്‍ ചുമതലപ്പെടുത്തിയത് ഇതിെൻറ ഏറ്റവും നല്ല ഉദാഹരണമാണ്.
ആദര്‍ശ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പലായനമാണ് ഹിജ്റ എന്നും അതിന് ലോക ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്നും വിഷയം അവതരിപ്പിച്ച് ഉമറുല്‍ ഫാറൂഖ് അഭിപ്രായപ്പെട്ടു. ഹിജ്റ ദൗത്യനിർവഹണത്തില്‍ നിന്നുള്ള ഒളിച്ചോട്ടമോ മാധ്യസ്ഥ്യ ശ്രമത്തിെൻറ ഭാഗമായി നടത്തുന്ന ഒത്തുതീര്‍പ്പൊ അല്ല. തെൻറ ദൗത്യ നിര്‍വഹണത്തിനും നിലനില്‍പിന് തന്നെയും കടുത്ത ഭീഷണി ഉയരുമ്പോള്‍ എല്ലാം ത്യജിച്ച് പുതിയ ആകാശവും മണ്ണും അന്വേഷിച്ച് കൊണ്ടുള്ള പ്രയാണമാണതെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നിച്ച് അകന്ന് പോയികൊണ്ടിരിക്കുന്ന മുസ്ലീം സമൂഹത്തിന് പാരസ്പര്യത്തിെൻറയും സാഹോദര്യത്തിേൻറയും മഹത്തായ സന്ദേശമാണ് ഹിജ്‌റ നല്‍കുന്നതെന്ന് ‘ഹിജ്റ പാരസ്പര്യത്തിെൻറ പാഠങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ച് മുസ്തഫ സഅദി പറഞ്ഞു. പ്രവാചക ജീവിതത്തില്‍ ഹിജ്റ ഇല്ലായിരുന്നുവെങ്കില്‍ ഇസ്ലാമിെൻറ അവസ്ഥ എന്താകുമായിരുന്നുവെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ലെന്ന് ‘ഹിജ്റയുടെ ഫലങ്ങൾ’ എന്ന വിഷയമവതരിപ്പിച്ച് അബ്ദുറഹ്മാന് ഉമരി അഭിപ്രായപ്പെട്ടു. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും പരമമായ സൂക്ഷ്മതയുമാണ് ഹിജ്റയുടെ അടിസ്ഥാനമെന്നും ഹിജ്റയിലെ ആസൂത്രണവും അതിെൻറ ഒരുക്കങ്ങളുമെല്ലാം അന്ത്യനാള്‍ വരേ വിശ്വാസികള്‍ക്ക് മാതൃകയാണെന്നും ‘ഹിജ്റയുടെ മര്‍മം’ എന്ന വിഷയം അവതരിപ്പിച്ച് നജ്മുദ്ദീന്‍ ഹുദവി പറഞ്ഞു. ഇസ്ലാമിെൻറ സന്ദേശ പ്രചാരണത്തിനും വികാസത്തിനും സുരക്ഷിതമായ ഭൂമികയൊരുക്കി, മാതൃകാ സമൂഹത്തെ പുനഃസൃഷ്ടിക്കാനുള്ള പരിശ്രമമാകണം ഹിജ്റ നമുക്ക് നല്‍കേണ്ട പാഠമെന്ന് ‘ഹിജ്റയുടെ സന്ദേശം’ എന്ന വിഷയമവതരിപ്പിച്ച് ഉമറുല്‍ ഫാറൂഖ് മാറഞ്ചേരി വ്യക്തമാക്കി.
മാധ്യമ പ്രവർത്തകൻ അബ്ദുറഹ്മാന് തുറക്കല്‍ എഴുതിയ ‘ഹിജ്റ: ചരിത്രവും സന്ദേശവും’ പുസ്തകം ഷറഫുദ്ദീന്‍ അബൂബക്കര്‍ പരിചയപ്പെടുത്തി. ഹിജ്റ എക്കാലത്തേയും മുസ്ലീം സമൂഹത്തിന് വലിയ ആവേശമാണെന്നും അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് സമകാലീന പ്രതിസന്ധികളെ അതിജീവിക്കണമെന്നും സമാപന പ്രസംഗം നിര്‍വ്വഹിച്ച സി.കെ. മുഹമ്മദ് നജീബ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അലുംനി പ്രസിഡൻറ് ഇബ്രാഹീം ശംനാട് അധ്യക്ഷത വഹിച്ചു. കെ.കെ.നിസാര്‍ സ്വാഗതവും ആബിദ് ഹുസ്സൈൻ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു. നസ്റുല്ല പത്തിപിരിയം ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. സാദിഖലി തുവ്വൂര്‍, സക്കീര്‍ ഹുസൈന്‍ വലമ്പൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.