മനുഷ്യജാലിക സംഘടിപ്പിച്ചു
text_fieldsജിദ്ദ: റിപ്പബ്ലിക് ദിനത്തിൽ ജിദ്ദയിൽ മനുഷ്യ ജാലിക തീർത്തു. എസ്.കെ.എസ്.എസ്.എഫ് ഇന്ത്യക്ക് അകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ജാലികയാണ് ജിദ്ദയിലും നടന്നത്. സഹൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്്ദുൽ ബാരി ഹുദവി അധ്യക്ഷത വഹിച്ചു. ഉബൈദുല്ല തങ്ങൾ മേലാറ്റൂർ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. അബൂബക്കർ അരിമ്പ്ര, കെ.ടി.എ മുനീർ എന്നിവർ സംസാരിച്ചു. ഉസ്മാന്‍ എടത്തില്‍ മോഡറേറ്റര്‍ ആയിരുന്നു. സവാദ് പേരാമ്പ്ര സ്വാഗതവും, അബ്്ദുല്‍ഹകീം വാഫി നന്ദിയും പറഞ്ഞു. അബൂബക്കര്‍ ദാരിമി ആലമ്പാടി, അബ്്ദുല്ല കുപ്പം, കരീം ഫൈസി, നൗഷാദ് അൻവരി, ദില്‍ഷാദ്, മൊയ്തീന്‍ കുട്ടി അരിമ്പ്ര എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
ത്വാഇഫ്: റിപ്പബ്ലിക് ദിനത്തില്‍ ത്വാഇഫ് എസ്.കെ.ഐ.സി സെന്‍ട്രല്‍ കമ്മറ്റി മനുഷ്യജാലിക സംഘടിപ്പിച്ചു. ശരീഫ് ഫൈസി കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. അബ്്ദുസലാം ബാഖവി വടകര ഉദ്ഘാടനം ചെയ്തു. മുജീബ് കോട്ടക്കല്‍, ബഷീര്‍ താനൂര്‍, അബ്്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഏലംകുളം, സൈതലവി ഫൈസി , അബ്്ദുഹ്മാന് മൗലവി വടകര എന്നിവർ സംസാരിച്ചു. ബഷീര്‍ താനൂര്‍ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. അബ്്ദുറഹ്മാന്‍ വടക്കാഞ്ചേരി നന്ദി പറഞ്ഞു. എസ്.കെ.ഐ.സി കഴിഞ്ഞ വര്‍ഷം സൗദിഅറേബ്യയില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സര്‍ഫിക്കറ്റുകള്‍ വിതരണം ചെയ്തു. പൊതുപരീക്ഷയില്‍ ഒന്നാം റാങ്ക്് നേടിയ വഫ ശംസുദ്ദീനുള്ള ഉപഹാരം സദര്‍മുഅല്ലീം അബ്്ദുസലാം ബാഖവി സമ്മാനിച്ചു. ഇബ്രാഹീം മുസ്ല്യാര്‍, ഫാറൂഖ് പുത്തനത്താണി, അലി ഒറ്റപ്പാലം, അഷ്റഫ് താനാളൂര്‍, ജലീല്‍ എന്നിവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.