236 കുട്ടികൾക്ക് ശൈഖ് സായിദ് െമമ്മോറിയൽ മെറിറ്റ് അവാർഡ് നൽകി
text_fieldsഅബൂദബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബൂദബി സംഘടിപ്പിച്ച പതിനാലാമത് ശൈഖ് സായിദ് മെമ്മോറിയൽ മെറിറ്റ് അവാർഡ് വിതരണം ചെയ്തു. 236 പേർക്കാണ് ഇത്തവണ അവാർഡ് സമ്മാനിച്ചത്. അബൂദബിയിലെ ഇന്ത്യൻ സ്കൂളുകളിൽ 2017ലെ പൊതു പരീക്ഷയിൽ പത്ത്, 12 ക്ലാസുകളിൽ എല്ലാ വിഷയത്തിലും എ പ്ലസും എ വണും നേടിയ 193 പേരെയും മലയാളത്തിൽ എ പ്ലസ് നേടിയ 43 പേരെയുമാണ് അവാർഡിന് പരിഗണിച്ചത്.
12ാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അബൂദബി ഇന്ത്യൻ സ്കൂളിലെ വരുൺ ഷാജി നീലകണ്ഠൻ സി.ബി.എസ്.ഇ സയൻസ് വിഭാഗത്തിലും മോഡൽ സ്കൂളിലെ ബിൻസ കേരള സയൻസ് വിഭാഗത്തിലും അബൂദബി ഇന്ത്യൻ സ്കൂളിലെ പുതുജാ രാജേഷ് കൊണ്ടിപ്പറമ്പത്ത് സി.ബി.എസ്.ഇ കോമേഴ്സ് വിഭാഗത്തിലും മോഡൽ സ്കൂളിലെ ആയിഷ ഇർഫ കേരള കോമേഴ്സ് വിഭാഗത്തിലും സ്വർണമെഡലിന് അർഹരായി. വീക്ഷണം ഫോറം ഡിസംബറിൽ നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
യു.എ.ഇ യുടെ മുൻ സ്ഥാനപതി മുഹമ്മദ് ദാർവീഷ് ബിൻ കറം ആൽ ഖുബൈസി മുഖ്യാതിഥി ആയിരുന്നു. വീക്ഷണം പ്രസിഡൻറ് എൻ.പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. വനിത വിഭാഗം പ്രസിഡൻറ് നീന തോമസ് ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് സ്വാഗതവും വീണ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. യു.എ.ഇ എക്സ്ചേഞ്ച് ക്ലസ്റ്റർ മാനേജർ സുനിൽ കുമാർ, ഔവർ ഇൻറർനാഷനൽ എം.ഡി ഡോ. ജ്യോതിഷ് കുമാർ, സമാജം പ്രസിഡൻറ് വക്കം ജയലാൽ, ജനറൽ സെക്രട്ടറി എ.എം. അൻസാർ, വീക്ഷണം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.പി. ജോൺസൺ, ജനറൽ സെക്രട്ടറി എൻ.എ. ഹസ്സൻ, യൂനിറ്റ് പ്രസിഡൻറുമാരായ ഉണ്ണികൃഷ്ണൻ, ഷാജിഖാൻ, കെ.എച്ച്. അക്ബർ, അഷ്റഫ് കരുനാഗപ്പള്ളി, ഇൻകാസ് കേന്ദ്ര കമ്മിറ്റി വർക്കിങ് പ്രസിഡൻറ് ഇടവാ സൈഫ്, അബൂദബി പ്രസിഡൻറ് പള്ളിക്കൽ ഷുജാഹി, ടി.എ. നാസർ, ലുലു എക്സ്ചേഞ്ച് പ്രതിനിധി സലിം ചിറക്കൽ എന്നിവർ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.