എവറസ്റ്റ് മദീന ഫാമിലി അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം
text_fieldsമദീന: എവറസ്റ്റ് മദീന ഫാമിലി അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഹിജറ റോഡിലുള്ള ഇസ്തറാഹ സഹാദയിൽ നടന്ന ചടങ്ങ് ശരീഫ് കാസർകോട് ഉദ്ഘാടനം ചെയ്തു. മുജീബ് കോതമംഗലം അധ്യക്ഷത വഹിച്ചു. മദീനയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
അൽമനാർ ഇന്റനാഷനൽ സ്കൂൾ അധ്യാപകൻ മുഹമ്മദലി മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. ആതുരസേവന രംഗത്ത് സ്തുത്യര്‍ഹമായ പ്രവർത്തനം കാഴ്ച്ചവെച്ച് ജോലിയിൽ നിന്ന് വിരമിക്കുന്ന നഴ്സുമാരായ നഫീസ, റഷീദ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ചെറിയ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളായ നിസാർ കരുനാഗപ്പള്ളി, ഗഫൂർ പട്ടാമ്പി, മുനീർ പടിക്കൽ, ഹഫ്സു റഹ്മാൻ എന്നിവർ സംസാരിച്ചു. സിറാജ് പറവൂർ സ്വാഗതവും ഷാനിജ് തിരുവനന്തപുരം നന്ദിയും പറഞ്ഞു. നിസാം പൂവ്വൻമൂട്ടിൽ, മുനീർ ആലപ്പുഴ, ഷുക്കൂർ ആലപ്പുഴ, നൗഫൽ കലൂർ, അഖിൽ കരീം, ഷാനവാസ് കോതമംഗലം, അജീന മുജീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.